Monday, May 6, 2024
spot_img

നിലമറന്ന് ഖാർഗെ!!
ഖാർഗെയുടെ ബിജെപിക്കെതിരായ ‘നായ‘ പരാമർശത്തിൽ പാർലമെന്റിൽ പ്രതിഷേധം;
സംസ്കാരശൂന്യനായ ഖാർഗെ മാപ്പ് പറയണമെന്ന് ബിജെപി

ദില്ലി : രാജസ്ഥാനിലെ അൽവാറിൽ ഭാരത് ജോഡോ യാത്രയ്‌ക്കിടെയിലെ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നായ, എലി പരാമർശങ്ങൾക്കെതിരെ പാർലമെന്റിൽ പ്രതിഷേധം. ഖാർഗെയുടെ പരാമർശങ്ങൾക്കെതിരെ രാജ്യസഭയിൽ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ രംഗത്തുവന്നു. സംസ്കാരശൂന്യമായ പരാമർശങ്ങൾ നടത്തിയ ഖാർഗെ മാപ്പ് പറയണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടു.

എന്നാൽ മാപ്പ് പറയില്ല എന്നും പരാമർശങ്ങളിൽ ഉറച്ച് നിൽക്കുകയാണെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. തന്റെ പരാമർശം പാർലമെന്റിന് പുറത്തായിരുന്നുവെന്നും പാർലമെന്റിൽ പറയേണ്ട വിഷയമല്ലെന്നുമാണ് ഖാർഗെയുടെ ന്യായീകരണം.

ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത് കോൺഗ്രസ് ആണ്. ബിജെപിയുടെ ഒരു പട്ടി പോലും രാജ്യത്തിനായി മരിച്ചിട്ടില്ല. വാക്കുകളിൽ പുലിയായ ബിജെപി നേതാക്കൾ പ്രവൃത്തിയിൽ എലിയാണെന്നും ഖാർഗെ പരിഹസിച്ചിരുന്നു.

സംഭവത്തിൽ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ അതൃപ്തി രേഖപ്പെടുത്തി. നിങ്ങൾ ഉത്തരവാദിത്തമുള്ള നേതാക്കളാണ്. വാക്കുകളിലും പ്രവൃത്തിയിലും ആ പക്വത കാണിക്കണം. ലോകം ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുകയാണെന്ന് മറക്കരുതെന്ന് രാജ്യസഭാ അദ്ധ്യക്ഷനായ ധൻകർ ഓർമ്മിപ്പിച്ചു.

Related Articles

Latest Articles