വെനസ്വേലയിൽ കൂറ്റൻ ശക്തി പ്രകടനം നടത്തുമെന്ന് സ്വയം പ്രഖ്യാപിത പ്രസിഡന്റ് യുവാൻ ഗെയ്ദോ. വിദേശ സന്ദർശനങ്ങൾ പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തിയ ശേഷമായിരിക്കും പരിപാടികളെന്നും ഗെയ്ദോ പറഞ്ഞു. വെനസ്വേലയുടെ അതിർത്തികളിൽ പ്രക്ഷോഭകരുമായുള്ള സൈന്യത്തിന്‍റെ ഏറ്റുമുട്ടൽ തുടരുകയാണ്.
ബ്രസീൽ, അർജന്‍റീന, പരാഗ്വേ, കൊളംബിയ തുടങ്ങിയ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ സന്ദർശിച്ച് പിന്തുണ ഉറപ്പിക്കുകയാണ് സ്വയം പ്രഖ്യാപിത പ്രസിഡന്റ് യുവാൻ ഗെയ്ദോ. ഒടുവിലത്തെ സന്ദർശനം ഇക്വഡോറിലായിരുന്നു. സന്ദർശനം പൂർത്തിയാക്കി ഇന്നോ നാളെയോ ഗെയ്ദോ വെനസ്വേലയിലേക്ക് മടങ്ങിയെത്തുമെന്നും അറിയിച്ചു. ഇതിന് ശേഷമായിരിക്കും ശക്തി പ്രകടനവും പ്രതിഷേധങ്ങളും സംഘടിപ്പിക്കുക.
എന്നാൽ, വെനസ്വേലയിലേക്ക് മടങ്ങി വന്നാൽ മഡൂറോയുടെ സർക്കാർ അറസ്റ്റ് ചെയ്തേക്കുമെന്ന് ഗെയ്ദോയ് ആശങ്കയുമുണ്ട്. അതേ സമയം വെനസ്വേലയുടെ അതിര്‍ത്തിയില്‍ പ്രക്ഷോഭകരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ബ്രസീലും കൊളംബിയയുമായുള്ള അതിര്‍ത്തി വെനസ്വേല അടച്ചതിന് ശേഷമാണ് മേഖലയില്‍ സംഘര്‍ഷം ആരംഭിച്ചത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വെനസ്വേലയിലേക്ക് അയല്‍ രാജ്യങ്ങളില്‍ നിന്നെത്തിച്ച ദുരിതാശ്വാസ സാമഗ്രികള്‍ ഇപ്പോഴും അതിര്‍ത്തിയില്‍ കെട്ടിക്കിടക്കുകയാണ്. വിലക്ക് അവഗണിച്ച് ദുരിതാശ്വാസ സാമഗ്രികള്‍ കൈപ്പറ്റുന്നതിനായി പ്രക്ഷോഭകര്‍ ശ്രമിക്കുന്നതാണ് സംഘർഷങ്ങൾക്ക് കാരണം
ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ ചർച്ചകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. മനുഷ്യരാശി നേരിടുന്ന…
ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്…
ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…
തിരുവനന്തപുരം : വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി. നിർമാണപ്രവർത്തനങ്ങൾക്കായി സ്റ്റേഷന്‍റെ…
ഒറ്റപ്പാലം: വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ആസിഡ് കുടിച്ചയാൾക്ക് ദാരുണാന്ത്യം. പാലക്കാട് ഒറ്റപ്പാലം വേങ്ങശേരി സ്വദേശി താനിക്കോട്ടിൽ രാധാകൃഷ്ണനാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ…
1948 സെപ്റ്റംബർ 13–17 വരെ സർദാർ വല്ലഭഭായ് പട്ടേലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ പോളോ. വെറും നാല്…