Protest on campus on Ayodhya Prana Pratishtha Day; Student of Kozhikode NIT suspended for one year; It is also prohibited to enter the campus without prior permission
കോഴിക്കോട്: അയോദ്ധ്യ പ്രാണപ്രതിഷ്ഠ ദിനത്തിൽ പ്രതിഷേധ സമരവുമായെത്തിയ വിദ്യാർത്ഥിക്കെതിരെ നടപടി. ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനിലെ നാലാം വർഷ ബി.ടെക് വിദ്യാർത്ഥിയായ വൈശാഖ് പ്രേംകുമാറിനെ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി( എൻഐടി) ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു.
ജനുവരി 22ന് വൈശാഖ് പ്രേംകുമാറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ശ്രീരാമനെ അധിക്ഷേപിക്കുന്ന തരത്തിൽ മുദ്രാവാക്യങ്ങൾ വിളിക്കുകയും ‘ഇന്ത്യ രാമരാജ്യമല്ല’ എന്ന പോസ്റ്റർ പതിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ ക്യാമ്പസിന്റെ സമാധാനന്തരീക്ഷം തകർക്കുന്ന വിധത്തിലുള്ള മുദ്രാവാക്യങ്ങൾ സംഘർഷത്തിലേക്ക് നയിച്ചിരുന്നു. ഇതിനെ തുടർന്നാണ് വിദ്യാർത്ഥിക്കെതിരെ നടപടിയെടുക്കാൻ സ്റ്റുഡന്റ്‌സ് വെൽഫെയർ ഡീൻ തീരുമാനിച്ചത്.
മുൻകൂർ അനുമതിയില്ലാതെ സസ്പെൻഷൻ സമയത്ത് കാമ്പസിലും ഹോസ്റ്റലിലും പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. ഇതിനു മുൻപ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അന്തസ്സിനെ കളങ്കപ്പെടുത്തുന്ന രീതിയിലുള്ള പെരുമാറ്റം വൈശാഖ് പ്രേംകുമാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്നും നേരത്തെ പലതവണ വാക്കാൽ മുന്നറിയിപ്പ് നൽകിയിരുന്നതായും ഡീൻ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…