Kerala

പൂജപ്പുര സരസ്വതീമണ്ഡപത്തെ നവകേരളസദസിന്റെ സ്വാഗതസംഘം ഓഫീസാക്കി മാറ്റിയ സർക്കാർ നടപടിയിൽ നാടെങ്ങും പ്രതിഷേധം ! ക്ഷേത്രത്തിൽ കാവിക്കൊടി പാടില്ലെന്നും നാമജപം പാടില്ലെന്നുo ശഠിക്കുന്ന ദേവസ്വം ബോർഡിന്റെ ഹിന്ദുവിരുദ്ധ ഉത്തരവിന്റെ ചുവട് പിടിച്ചാകാം മണ്ഡപത്തിലേക്കുള്ള സിപിഎം കടന്നു കയറ്റമെന്ന് തുറന്നടിച്ച് കുമ്മനം രാജശേഖരൻ

പൂജപ്പുര സരസ്വതീമണ്ഡപത്തെ സംസ്ഥാന സർക്കാർ നടത്തുന്ന നവകേരളസദസിന്റെ സ്വാഗതസംഘം ഓഫീസാക്കി മാറ്റിയ സർക്കാർ നടപടിയിൽ നാടെങ്ങും പ്രതിഷേധം ഉയരുകയാണ്. വ്യക്തമായ ഉദ്ദേശ്യത്തോടും സങ്കൽപ്പത്തോടും കൂടി നവരാത്രി കാലത്ത് കുമാരസ്വാമി പൂജയ്ക്കും വിദ്യാരംഭചടങ്ങിനും ഹിന്ദുക്കളുടെ ആചാരാനുഷ്ഠാനങ്ങൾക്കും വേണ്ടിയാണ് രാജഭരണകാലത്ത് പണികഴിപ്പിച്ചതാണ് സരസ്വതീമണ്ഡപം. മണ്ഡപം സ്ഥിതി ചെയ്യുന്നതു കൊണ്ടാണ് സ്ഥലത്തിന് പൂജപ്പുര എന്ന പേര് ലഭിച്ചത് എന്നറിയുമ്പോഴാണ് ഒരു ചരിത്ര സ്മാരകം എന്ന നിലയിൽ കൂടി പരിഗണിക്കപ്പെടേണ്ട സരസ്വതീ മണ്ഡപം സ്വാഗതസംഘം ഓഫീസാക്കി മാറ്റിയ നടപടി എത്രത്തോളം പ്രതിഷേധാർഹമാണ് എന്ന് തിരിച്ചറിയപ്പെടുന്നത്.

വിഷയത്തിൽ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുതിർന്ന ബിജെപി നേതാവും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണമറിയിച്ചിരിക്കുന്നത്. ആരാധനാസ്വാതത്ര്യവും പൗരാവകാശവും ധ്വംസിച്ചുകൊണ്ട് സിപിഎം നടത്തുന്ന കടന്നുകയറ്റത്തിനെതിരെ ജനാധിപത്യ വിശ്വാസികളും ആരാധകരും രംഗത്ത് വരണമെന്ന് അഭ്യർത്ഥിച്ച അദ്ദേഹം ആരാധനാലയങ്ങൾ കൈയടക്കാനുള്ള ലൈസൻസായി സർക്കാർ അതിനെ കാണരുതെന്നും ഹിന്ദു ജനതയുടെ ആരാധനാ സ്വാതന്ത്യo മതാവകാശം ആരാധനാലയഭരണ സ്വാതന്ത്ര്യം തുടങ്ങിയ ഭരണഘടനാ ദത്തമായ അവകാശാധികാരങ്ങൾ കവർന്നെടുക്കുന്ന അധികാരികളുടെ നടപടി അധിക്ഷേപാർഹമാണെന്നും വ്യക്തമാക്കി

കുമ്മനം രാജശേഖരൻ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം

പൂജപ്പുര സരസ്വതീമണ്ഡപം നവകേരളസദസിന്റെ സ്വാഗതസംഘം ഓഫീസാക്കി മാറ്റിയ നടപടി അത്യന്തം പ്രതിഷേധാർഹമാണ്. ആരാധനാസ്വാതത്ര്യവും പൗരാവകാശവും ധ്വംസിച്ചുകൊണ്ട് സിപിഎം നടത്തുന്ന ഈ കടന്നുകയറ്റത്തിനെതിരെ ജനാധിപത്യ വിശ്വാസികളും ആരാധകരും രംഗത്ത് വരണമെന്ന് അഭ്യർത്ഥിക്കുന്നു. സരസ്വതീമണ്ഡപം വ്യക്തമായ ഉദ്ദേശ്യത്തോടും സങ്കൽപ്പത്തോടും കൂടി രാജഭരണകാലത്ത് പണി കഴിപ്പിച്ചിട്ടുള്ളതാണ്. നവരാത്രി കാലത്ത് കുമാരസ്വാമി പൂജയ്ക്കും വിദ്യാരംഭചടങ്ങിനും ഹിന്ദുക്കളുടെ ആചാരാനുഷ്ഠാനങ്ങൾക്കും വേണ്ടി മാത്രമാണ് ഈ മണ്ഡപം പണി കഴിപ്പിച്ചിട്ടുള്ളത്. ഈ മണ്ഡപം സ്ഥിതി ചെയ്യുന്നതു കൊണ്ടാണ് സ്ഥലത്തിന് പൂജപ്പുര എന്ന പേര് ലഭിച്ചത്. ക്ഷേത്രത്തിൽ കാവിക്കൊടി പാടില്ലെന്നും നാമജപം പാടില്ലെന്നുo ശഠിക്കുന്ന ദേവസ്വം ബോർഡിന്റെ ഹിന്ദുവിരുദ്ധ ഉത്തരവിന്റെ ചുവട് പിടിച്ചാകാം പൂജപ്പുര സരസ്വതീമണ്ഡപത്തിലും സിപിഎം ഈ കടന്നു കയറ്റം നടത്തുന്നത്. സരസ്വതീമണ്ഡപത്തിൽ ജനാധിപത്യ മര്യാദകൾ പാലിച്ചു കൊണ്ട് ഭക്തജനങ്ങൾ തിരഞ്ഞെടുത്ത ജനകീയ സമിതിയാണ് ഭരണനിർവ്വഹണം നടത്തുന്നത്. അതിനെ അതിലംഘിച്ചു കൊണ്ട് ഏകപക്ഷീയമായി മണ്ഡപം കയ്യടക്കി ബോർഡും ഓഫീസും നവകേരളസദസ്സ് സ്ഥാപിച്ചു. ജനാധിപത്യത്തെ കുഴിച്ചുമൂടുന്നതും ഫാസിസ സ്ഥാപനവുമായാണ് നവകേരളമെന്ന് വിളംബരം ചെയ്യുകയുമാണ് ഈ നട പടിയിലൂടെ. രാജഭരണം അവസാനിപ്പിച്ച് സ്വത്തുക്കൾ ജനാധിപത്യ വ്യവസ്ഥയിലേക്ക് രാജകുടുംബം കൈമാറ്റം ചെയ്തു. ആരാധനാലയങ്ങൾ കൈയടക്കാനുള്ള ലൈസൻസായി സർക്കാർ അതിനെ കാണരുത്. ഹിന്ദു ജനതയുടെ ആരാധനാ സ്വാതന്ത്യo മതാവകാശം ആരാധനാലയഭരണ സ്വാതന്ത്ര്യം തുടങ്ങിയ ഭരണഘടനാ ദത്തമായ അവകാശാധികാരങ്ങൾ കവർന്നെടുക്കുന്ന അധികാരികളുടെ നടപടി അധിക്ഷേപാർഹമാണ്. അതിൽ നിന്നും പിന്തിരിയണമെന്ന് അഭ്യർത്ഥിക്കുന്നു.

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ തകർക്കാൻ റഷ്യ !അണിയറയിൽ ഒരുങ്ങുന്നത് വജ്രായുധം; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വിട്ട് നാറ്റോ രഹസ്യാന്വേഷണ ഏജൻസി

ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…

47 minutes ago

വിദ്യാഭ്യാസ മന്ത്രി നിരുത്തരവാദപരമായി പ്രസ്താവന നടത്തി വർഗീയത ഇളക്കിവിടുന്നു I KP SASIKALA TEACHER

സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…

1 hour ago

ബംഗ്ലാദേശിലെ ഹിന്ദുവേട്ടയ്‌ക്കെതിരെ വൻ പ്രതിഷേധം ! ചന്ദ്ര ദാസിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി ആയിരങ്ങൾ തെരുവിൽ ; ദില്ലിയിലെ ഹൈക്കമ്മീഷന് മുന്നിൽ പ്രകടനവുമായി വിഎച്ച്പിയും ബജ്രംഗ് ദളും; ബംഗ്ലാദേശ് പതാക കത്തിച്ചു

ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…

4 hours ago

തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? I R SREELEKHA

ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…

4 hours ago