കംബോഡിയയിൽ ചൈന നിർമ്മിക്കുന്ന തുറമുഖത്തിന്റെ ആകാശ ദൃശ്യം
ദില്ലി : ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാനായി കംബോഡിയയിൽ പുതിയ തുറമുഖം നിർമ്മാണവുമായി ചൈന. തന്ത്രപ്രധാനമായ ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയുടെ മുന്നേറ്റത്തിന് തടസ്സം സൃഷ്ടിക്കുകയെന്ന ഗൂഢ തന്ത്രമാണ് ചൈനയ്ക്കുള്ളത് എന്നത് പകൽ പോലെ വ്യക്തമാണ്. കഴിഞ്ഞ വർഷം കിഴക്കൻ ആഫ്രിക്കയിലെ ജിബൂട്ടിൽ സൈനിക താവളം തയ്യാറാക്കിയതിന് പിന്നാലെയാണ് കംബോഡിയയിലെ തുറമുഖത്തിന്റെ നിർമാണവുമായി മുന്നോട്ടു പോകുന്നത്.
നിലവിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ വിവിധയിടങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്ന പടക്കപ്പലുകൾക്ക് ആവശ്യമായ സഹായം പുതിയ തുറമുഖത്തിലൂടെ എളുപ്പത്തിൽ നൽകാൻ ചൈനയ്ക്കാവും . ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ കപ്പൽ പാതകളിലൊന്നായ മലാക്ക കടലിടുക്കിനു സമീപത്തായാണ് കംബോഡിയയിലെ തുറമുഖം ദക്ഷിണ ചൈനാക്കടലും ഇന്ത്യൻ മഹാസമുദ്രവും അതിരിടുന്ന പ്രദേശം കൂടിയാണിത്.
ഇപ്പോൾ 350 ലേറെ യുദ്ധക്കപ്പലുകളുള്ള ചൈനീസ് നാവികസേന അടുത്ത മൂന്ന് വർഷത്തിനകം കപ്പലുകളുടെ എണ്ണം 460 ആയി ഉയർത്താൻ ലക്ഷ്യമിടുകയാണ്. ഇതിൽ നിരവധി കപ്പലുകൾ ശത്രുക്കളുടെ കപ്പലുകളെ തകർക്കാൻ ശേഷിയുള്ള ആന്റി–ഷിപ് ക്രൂയിസ് മിസൈലുകൾ ഉൾപ്പെടുത്തിയവയാണ്.
ഇന്ത്യയുടെ എതിപ്പുകൾ മറികടന്ന് ചൈനയുടെ നിരീക്ഷണക്കപ്പലായ യുവാങ് വാങ്–5 ശ്രീലങ്കയിലെ ഹമ്പൻടോട്ടയിൽ നങ്കൂരമിട്ടിരുന്നു. ഇന്ത്യയുടെ പല നീക്കങ്ങളും മനസ്സിലാക്കാൻ ഈ കപ്പൽവഴി സാധ്യമാകുമെന്ന് പ്രതിരോധ രംഗത്തെ വിദഗ്ധർ അന്ന് ആശങ്കപ്പെട്ടിരുന്നു. ആ കപ്പൽ പിന്നീട് തിരികെ മടങ്ങിയെങ്കിലും നിലവിൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കൻ ഭാഗത്ത് നങ്കൂരമിട്ടിരിക്കുകയാണ്
അതെ സമയം ചൈനയുടെ ഭീഷണിക്കെതിരെ അമേരിക്ക , യുകെ. ഫ്രാൻസ്, ജപ്പാൻ തുടങ്ങി ലോകത്തിലെ പ്രധാന നാവികശക്തികളുമായി ഇന്ത്യ സഖ്യം രൂപവത്കരിച്ചിട്ടുണ്ട്. ജപ്പാൻ, യുഎസ്, ഓസ്ട്രേലിയ എന്നിവയുമായി ചേർന്ന് ‘മലബാർ’ എന്ന പേരിൽ സംയുക്ത നാവികാഭ്യാസവും ഇന്ത്യ നടത്തുന്നുണ്ട്.
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ നാവികത്താവളം ഇന്ത്യയ്ക്ക് സമുദ്രത്തിൽ മേൽക്കൈ നൽകുന്നുണ്ട് . നാവികസേനയുടെ എയർക്രാഫ്റ്റുകളും സമുദ്രനിരീക്ഷണത്തിനായി ഉപയോഗിച്ചുവരുന്നു.
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് ആധിപത്യം ഉറപ്പാക്കാനായി മൗറീഷ്യസിൽ സൈനിക താവളം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇതിന്റെ നിർമാണ പ്രവൃത്തികൾ നടക്കുകയാണ് . ചൈനീസ് ആധിപത്യത്തെ തടുക്കാൻ ഇക്കഴിഞ്ഞ ജുലൈയിൽ വിയറ്റ്നാമിന് ഇന്ത്യൻ നാവികസേനയുടെ ചെറു യുദ്ധക്കപ്പലായ ഐഎൻഎസ് ക്രിപാൺ സമ്മാനിച്ചിരുന്നു. മ്യാൻമറിന് ഐഎന്‍എസ് സിന്ധുവിറും കൈമാറി. ഫിലിപ്പിൻസുമായി 375 മില്യൻ ഡോളറിന്റെ മിസൈൽ വ്യാപാരക്കരാറിലും ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…