India

പൊതുമേഖലാ ബാങ്കുകളിൽ നിന്ന് കേന്ദ്ര സർക്കാരിന് റെക്കോർഡ് ലാഭവിഹിതം; യു പി എ സർക്കാർ തകർത്തെറിഞ്ഞ ബാങ്കുകളെ നഷ്ടത്തിൽ നിന്നും കിട്ടാക്കടങ്ങളിൽ നിന്നും രക്ഷിച്ചത് മോദി സർക്കാരിന്റെ ഏറ്റവും വലിയ ഭരണനേട്ടം

മുംബൈ: മികച്ച ലാഭവിഹിതം പ്രഖ്യാപിച്ച് രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍. വായ്പാ വളര്‍ച്ചയോടൊപ്പം ആസ്തി ഗുണനിലവാരം മെച്ചപ്പെട്ടതുമാണ് ആറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലാഭവിഹിതം പ്രഖ്യാപിക്കാന്‍ ബാങ്കുകളെ സഹായിച്ചത്. ഡിവിഡന്റ് ഇനത്തില്‍ സര്‍ക്കാരിന് 8000 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആര്‍ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഒഴികെയുള്ള ബാങ്കുകള്‍ മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയില്‍നിന്നുമാത്രം സര്‍ക്കാരിന് 3,600 കോടി ലഭിക്കും. യൂണിയന്‍ ബാങ്കില്‍നിന്ന് 1,084 കോടിയും കാനാറ ബാങ്കില്‍നിന്ന് 742 കോടിയും ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയില്‍നിന്ന് 600 കോടി രൂപ വീതവും സര്‍ക്കാരിന്റെ ഖജനാവിലെത്തും. ഓഹരിയൊന്നിന് എസ്ബിഐ 7.10 രൂപയും ഇന്ത്യന്‍ ബാങ്ക് 6.50 രൂപയുമാണ് ലാഭവിഹിതം പ്രഖ്യാപിച്ചത്.

ദുര്‍ബലമായ സാമ്പത്തിക സ്ഥിതി പരിഗണിച്ച് 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ പൊതുമേഖല ബാങ്കുകള്‍ ലാഭവിഹിതം നല്‍കുന്നത് പരിമിതപ്പെടുത്തിയിരുന്നു. അതിനിടയില്‍ എസ്ബിഐയും ഇന്ത്യന്‍ ബാങ്കുമാണ് നാമമാത്രമായ ലാഭവിഹിതം ചിലവര്‍ഷങ്ങളില്‍ പ്രഖ്യാപിച്ചത്. പത്തുവർഷത്തെ യു പി എ ഭരണത്തിനൊടുവിൽ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ വലിയ പ്രതിസന്ധിയിലായിരുന്നു. കിട്ടാക്കടം പല ബാങ്കുകളുടെയും ലാഭത്തെ ബാധിച്ചിരുന്നു. രാജ്യത്തെ ബാങ്കുകളുടെ സ്ഥിതി മെച്ചപ്പെടുത്താൻ മൂലധന നിക്ഷേപവും ലയനവുമടക്കം നിരവധി നടപടികളാണ് നരേന്ദ്രമോദി സർക്കാർ സ്വീകരിച്ചത്. ഈ പരിഷ്ക്കരണ നടപടികൾക്ക് ഫലമുണ്ടാകുകയാണിപ്പോൾ. എല്ലാ പൊതുമേഖലാ ബാങ്കുകളും മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെക്കുന്നു. വായ്പാ വളർച്ചയും ആസ്തി ഗുണനിലവാരവും രാജ്യത്തിന്റെ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുടെ ഒരു സൂചിക കൂടിയാണ്.

കോവിഡ് മൂലമുണ്ടായ അനിശ്ചിതത്വത്തെതുടര്‍ന്ന് 2020 സാമ്പത്തിക വര്‍ഷത്തില്‍ ലാഭവിഹിതം നല്‍കുന്നതില്‍നിന്ന് ആര്‍ബിഐ ബാങ്കുകളെ വിലക്കിയിരുന്നു. മൂലധന സംരക്ഷണത്തിന് പ്രാധാന്യം നല്‍കാനായിരുന്നു നടപടി. പണപ്പെരുപ്പം ചെറുക്കാന്‍ വിവിധ തീരുവകള്‍ കുറയ്‌ക്കേണ്ടിവന്ന സാഹചര്യം നേരിടാന്‍ ലാഭവിഹിതം സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസമാകും. സബ്‌സിഡിയിനത്തിലെ ചെലവ് വര്‍ധനയും സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചിരുന്നു.

B4 Admin

Recent Posts

ഗുജറാത്തില്‍ സിനിമയെ വെല്ലുന്ന ഹൈവേ ചേസും വെടിവെയ്പ്പും. കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി പോലീസിന്റെ പിടിയിലായി രാജസ്ഥാന്‍ സ്വദേശി

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…

2 hours ago

അമേരിക്കയില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഭക്തരും പൂജാരിമാരും ക്ഷേത്രത്തിനുള്ളില്‍ ഉണ്ടായിരുന്നപ്പോഴായിരുന്നു ആക്രമണം നടന്നത്

അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…

2 hours ago

ഹമാം അല്‍ ഹമ്മാമിന് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അല്‍ഖ്വെയ്ദ ബന്ധമെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…

4 hours ago

പാക് വനിതയുടെ ഹണിട്രാപ്പില്‍ കുരുങ്ങി. പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ നാവികസേനാ ഉദ്യോഗസ്ഥന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…

4 hours ago

പ്രാര്‍ത്ഥിക്കാനെന്ന വ്യാജേന എഴുന്നേറ്റു നിന്ന് ക്യാപ്റ്റന്‍ സ്മിത് മച്ഛാറിന്റെ തലയ്ക്കടിച്ച് കൊല്ലാന്‍ ഹമാം അല്‍ ഹമ്മാമിന്റെ ശ്രമം, വധശ്രമത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്മിത് മച്ഛാര്‍

ന്യൂഡല്‍ഹി : ഫ്‌ലൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റ് നടത്തിയ കൊലപാതക ശ്രമത്തിന്റെയും കോക്പിറ്റില്‍ നടന്ന ജീവന്മരണ പോരാട്ടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍…

5 hours ago