Categories: Covid 19HealthKerala

ഇനി പരീക്ഷ ചൂടിലേക്ക്; പിഎസ്സി പരീക്ഷകൾ നാളെ പുനരാരംഭിക്കും; കോവിഡ് ബാധിതർക്കും എഴുതാം

തിരുവനന്തപുരം: രാജ്യത്തെ കോവിഡ് വ്യാപനം കാരണം രണ്ടര മാസമായി നിർത്തിവച്ചിരുന്ന സംസ്ഥാനത്തെ പിഎസ് സി പരീക്ഷകൾ നാളെ പുനരാരംഭിക്കും. ഇനിമുതൽ കോവിഡ് ബാധിതർക്കും പരീക്ഷയെഴുതാൻ സൗകര്യമൊരുക്കുമെന്നാണ് പിഎസ്‌സി അധികൃതർ അറിയിച്ചിട്ടുള്ളത്.

വനം വകുപ്പിലേക്കു റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷയാണ് നാളെ നടക്കുക എന്നും അറിയിച്ചിട്ടുണ്ട്. പൊതുഗതാഗതം സാധാരണ നിലയിലായിട്ടില്ലാത്തതിനാൽ അപേക്ഷകർ കുറവുള്ള പരീക്ഷകളാണ് ആദ്യം നടത്തുക. കോവിഡ് ബാധിതർക്ക് പരീക്ഷാകേന്ദ്രങ്ങളിൽ പ്രത്യേകം മുറി ഒരുക്കും. ഇവർ പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെങ്കിലും മറ്റു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുതന്നെ പരീക്ഷ ഹാളിൽ എത്തണം.

പരീക്ഷയെഴുതുമെന്ന് ഉറപ്പു നല്കിയവർക്ക് അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. അതിന്റെ പകർപ്പും അസൽ തിരിച്ചറിയൽ രേഖയുമായി പരീക്ഷയ്ക്ക് അരമണിക്കൂർ മുമ്പ് ഉദ്യോഗാർഥികൾ ഹാളിലെത്തണം. 9446445483, 0471 2546246 എന്നീ നമ്പരുകളിൽ വിളിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. ആരോഗ്യവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 20 മുതലുള്ള പരീക്ഷകളാണ് മാറ്റിവച്ചിരുന്നത്. ഇതിൽ 23 പരീക്ഷകൾ ജൂലൈയിൽ നടത്തും. ജൂലൈയ് 10നു നടത്താനിരുന്ന ഡ്രൈവർ പരീക്ഷ ഓഗസ്റ്റിലേക്ക് മാറ്റിയിട്ടുണ്ട് . ജൂലൈയിലെ മറ്റ് 6 പരീക്ഷകൾക്കു മാറ്റമില്ല എന്ന് പിഎസ്‌സി വ്യക്തമാക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

കെ എസ് യു പ്രവര്‍ത്തകരുടെ പഠനക്യാമ്പ് അവസാനിച്ചത് തമ്മില്‍ത്തല്ലിൽ !ഒരാള്‍ക്ക് പരിക്ക്;അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെ പി സി സി

തിരുവനന്തപുരം: പഠനക്യാമ്പിനിടെ കെ.എസ്.യു. പ്രവര്‍ത്തകരുടെ തമ്മില്‍ത്തല്ല്. നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പഠനശിബിരത്തിനിടെയാണ് കെ.എസ്.യു. പ്രവര്‍ത്തകര്‍ ഗ്രൂപ്പ്…

9 mins ago

രാജ്‌കോട്ട് ഗെയിം സോണിലെ തീപിടിത്തം; മൂന്ന് പേർ പിടിയിൽ; അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി എസ്. ജയശങ്കർ

ദില്ലി: ഗുജറാത്തിലെ രാജ്‌കോട്ടിൽ ഗെയിം സോണിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ പിടിയിൽ. ടിആർപി ഗെയിം സോൺ മാനേജർ നിതിൻ ജെയ്ൻ,…

3 hours ago

പ്രവചനങ്ങളെല്ലാം ബിജെപിക്ക് ഒപ്പം ; രാഹുൽ ഭാവി പ്രധാനമന്ത്രി തന്നെ ! |BJP|

പ്രവചനങ്ങളെല്ലാം ബിജെപിക്ക് ഒപ്പം ; രാഹുൽ ഭാവി പ്രധാനമന്ത്രി തന്നെ ! |BJP|

3 hours ago

ഗംഗാനദിയിൽ ഗംഗാറ്റിക് ഡോൾഫിനുകളുടെ എണ്ണം വർദ്ധിക്കുന്നു |DOLPHINS|

ഗംഗാനദിയിൽ ഗംഗാറ്റിക് ഡോൾഫിനുകളുടെ എണ്ണം വർദ്ധിക്കുന്നു |DOLPHINS|

4 hours ago

മദ്യനയത്തിൽ പ്രാഥമിക ചർച്ചകൾ പോലും നടന്നില്ലെന്ന വാദം പൊളിയുന്നു! ബാറുടമകളും എക്സൈസ് മന്ത്രിയും തമ്മിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ പുറത്ത്; യോഗം വിളിച്ചത് ടൂറിസം വകുപ്പ്!

തിരുവനന്തപുരം: മദ്യനയത്തിൽ പ്രാഥമിക ചർച്ചകൾ പോലും നടന്നില്ലെന്ന വാദം പൊളിയുന്നു. മദ്യനയത്തിലെ മാറ്റം അജണ്ടയാക്കി ടൂറിസം വകുപ്പ് 21 ന്…

4 hours ago

രാജവെമ്പാല കഴിഞ്ഞാൽ ലോകത്തെ ഏറ്റവും നീളമുള്ള വിഷപ്പാമ്പായ ബ്ലാക്ക് മാംബയുടെ വിശേഷങ്ങൾ

രാജവെമ്പാല കഴിഞ്ഞാൽ ലോകത്തെ ഏറ്റവും നീളമുള്ള വിഷപ്പാമ്പായ ബ്ലാക്ക് മാംബയുടെ വിശേഷങ്ങൾ

5 hours ago