India

വിറ്റു തുലയ്ക്കുന്നു എന്നത് വെറും പ്രചാരണം; ഭാരതത്തിന്റെ പൊതുമേഖല തിളങ്ങുന്നു; 2023-24 സാമ്പത്തിക വർഷം പൊതുമേഖലാ സ്ഥാപനങ്ങൾ നേടിയ റെക്കോർഡ് ലാഭം 5 ലക്ഷം കോടി

ദില്ലി: പൊതുമേഖലാ സ്ഥാപനങ്ങൾ നരേന്ദ്രമോദി സർക്കാർ വിറ്റു തുലയ്ക്കുന്നു എന്ന പ്രതിപക്ഷ പ്രചാരണത്തെ അസ്ഥാനത്താക്കി റെക്കോർഡ് ലാഭം നേടി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ. എക്കാലത്തെയും റെക്കോർഡാണ് ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ സഞ്ചിത ലാഭം. അഞ്ചു ലക്ഷം കോടിരൂപയാണ് സഞ്ചിത ലാഭം. 67000 കോടി രൂപയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇതിൽ ഒന്നാം സ്ഥാനത്ത്. 49221 കോടിരൂപയുമായി ഒ എൻ ജി സി തൊട്ടു പിന്നാലെയുണ്ട്. ഇന്ത്യൻ ഓയിൽ കോർപറേഷൻ, എൽ ഐ സി, കോൾ ഇന്ത്യ തുടങ്ങിയ കമ്പനികൾ ആദ്യ അഞ്ചിലുണ്ട്. 2021 മാർച്ചിലെ കണക്കനുസരിച്ച് രാജ്യത്ത് 255 കേന്ദ്ര പൊതുമേഖലാ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. ഒരു കമ്പനിയുടെ ഓഹരികളിൽ 51 ശതമാനമോ അതിൽ കൂടുതലോ കേന്ദ്ര സർക്കാരോ മറ്റ് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളോ ആണെങ്കിൽ അത്തരം കമ്പനികളാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ.

1991-92 സാമ്പത്തിക വർഷം മുതൽ ഇന്ത്യ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരിവിറ്റഴിക്കൽ പ്രക്രിയ തുടങ്ങിയിരുന്നു. സ്വാതന്ത്ര്യാനന്തരം പൊതുമേഖലയാണ് രാജ്യത്തിൻറെ വളർച്ചയുടെ എഞ്ചിനായി കരുത്തപ്പെട്ടിരുന്നതെങ്കിലും കാലക്രമേണ പൊതുമേഖലയുടെ കാര്യക്ഷമത കുറയുകയും സ്വകാര്യ നിക്ഷേപത്തിന്റെ ഗുണഫലങ്ങൾ കൂടിയതോടെയുമാണ് രാജ്യം ഓഹരിവിറ്റഴിക്കൽ ആരംഭിച്ചത്. സർക്കാരിന്റെ സാമ്പത്തിക ബാധ്യതകൾ കുറയ്ക്കാനും ക്ഷേമപദ്ധതികൾക്കായി കൂടുതൽ പണം കണ്ടെത്താനും കമ്പനികളുടെ കാര്യക്ഷമതയും ഉൽപ്പാദന ക്ഷമതയും വർദ്ധിപ്പിക്കാനും നിക്ഷേപങ്ങൾ ആകർഷിക്കാനും തൊഴിലില്ലായ്‌മ കുറയ്ക്കാനും ഓഹരി വിറ്റഴിക്കൽ കൊണ്ട് സാധിച്ചു. കോൺഗ്രസ് സർക്കാരാണ് ഇത് തുടങ്ങിവച്ചതെങ്കിലും ബിജെപി സർക്കാരുകളാണ് ഇത് കാര്യക്ഷമമായി നടപ്പിലാക്കിയത്. ഈ തന്ത്രപരമായ വിൽപ്പനയെയാണ് വിറ്റ് തുലയ്ക്കലെന്ന് പ്രതിപക്ഷം ആക്ഷേപിക്കുന്നത്. എന്നാൽ ഓഹരി വിൽപ്പന പൊതുമേഖലയെ നശിപ്പിക്കുകയല്ല മറിച്ച് ശക്തിപ്പെടുത്തുകയാണ് ചെയ്തതെന്ന് പുതിയ ലാഭക്കണക്കുകൾ തെളിയിക്കുന്നു.

എന്നാൽ പൊതുമേഖലയുടെ സംരക്ഷകർ എന്നവകാശപ്പെടുന്ന ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ നില പക്ഷെ പരിതാപകരമാണ്. 59 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലും 57 സ്ഥാപനങ്ങൾ ലാഭത്തിലുമാണ് കേരളത്തിൽ. 59 കമ്പനികളുടെ നഷ്ടം 5700 കോടിയാണ്. ലാഭമാകട്ടെ വെറും 889 കോടിയും സഞ്ചിത നഷ്ടം 4811 കോടി (2022-23)

Kumar Samyogee

Recent Posts

ഗാസയിൽ ഇസ്രായേലിന് പാറാവ് നിൽക്കാൻ പാകിസ്ഥാനോട് ട്രമ്പിന്റെ നിർദേശം! വെട്ടിലായി അസിം മുനീർ !

ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…

3 hours ago

പോറ്റിയെ കേറ്റിയേ പാരഡി പാട്ടിൽ കേസെടുത്തു ! മതവികാരം വ്രണപ്പെടുത്തിയെന്ന് പോലീസ്

‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…

3 hours ago

മസാല ബോണ്ടിലെ കാരണം കാണിക്കൽ നോട്ടീസ്;തുടർനടപടി സ്റ്റേ ചെയ്ത ഉത്തരവിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് ഇഡി ; സിംഗിള്‍ ബഞ്ച് ഉത്തരവ് അധികാര പരിധി മറികടന്നെന്ന് ഏജൻസി

കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…

3 hours ago

ഇന്ത്യൻ മാതൃകയിൽ തിരിച്ചടിക്കൊരുങ്ങി അഫ്‌ഗാനിസ്ഥാൻ ! കുനാർ നദിയിൽ ഡാം നിർമ്മിക്കും ; പാകിസ്ഥാൻ വരണ്ടുണങ്ങും

അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…

6 hours ago

കേരള സർവകലാശാലയിലും മുട്ട് മടക്കി സംസ്ഥാനസർക്കാർ ! ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദത്തിലായ കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍ കുമാറിനെ മാറ്റി

തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…

8 hours ago

സിഡ്‌നി ജിഹാദിയാക്രമണം! മുഖ്യപ്രതി നവീദ് അക്രത്തിന് ബോധം തെളിഞ്ഞു; വെളിവാകുന്നത് ഐസിസ് ബന്ധം; ചോദ്യം ചെയ്യൽ ഉടൻ ആരംഭിക്കും

സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…

8 hours ago