ചെങ്ങന്നൂർ: പുലിയൂർ ക്ഷേത്രത്തിന്‍റെ പരിസരത്ത് വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നേരിട്ട അനുഭവത്തെക്കുറിച്ച് കോൺഗ്രസ് നേതാവ് ഡി വിജയകുമാറിന്റെ മകൾ ജ്യോതി ഫേസ്ബുക്കിൽ പോസ്റ്റിട്ട സംഭവത്തിൽ വിശദീകരണവുമായി ക്ഷേത്രകമ്മറ്റി രംഗത്ത്. ജ്യോതി വിജയകുമാർ കാർ പാർക്ക് ചെയ്തത് പതിനെട്ടാം പടിയുടെ മുന്നിലെ നടയിലാണെന്നും ഭക്തജനങ്ങളുടെ പാദരക്ഷയ്ക്ക് മുകളിലായി കാർ പാർക്ക് ചെയ്തതിനാലാണ് മാറ്റാൻ ആവശ്യപ്പെട്ടതെന്നും ക്ഷേത്രകമ്മിറ്റി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ക്ഷേത്രക്കമ്മറ്റിയുടെ വിശദീകരണം.
തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ തിരുവോണദിവസം നല്ല ഭക്തജനത്തിരക്കായിരുന്നു. എല്ലാ ഭക്തജനങ്ങളും പതിനെട്ടാംപടിക്ക് താഴെ പാദരക്ഷകൾ ഊരി ഇട്ടതിനു ശേഷമാണ് ക്ഷേത്രത്തിൽ പ്രവേശിച്ചത്. കുറച്ചു സമയത്തിനുള്ളിൽ പാദരക്ഷകൾക്കു മുകളിൽ ആയി ഒരു കാർ പാർക്ക് ചെയ്തിരിക്കുന്നതായി പാദരക്ഷകൾ എടുക്കാൻ വന്നവരുടെ ശ്രദ്ധയിൽ പെടുകയുണ്ടായി. ഇതിൽ അമർഷം പൂണ്ടു ഭക്തജനങ്ങൾ ചെറിയ രീതിയിൽ പ്രതിഷേധം കാണിക്കുകയുണ്ടായി. ഇത് ശ്രദ്ധയിൽപെട്ടപ്പോൾ കാർ ആരുടെ ആണെന്ന് അന്വേഷിക്കുകയും, അതിൽ അഡ്വ. ഡി വിജയകുമാർ ചേട്ടനും മകളും ആണ് വന്നതെന്ന് അറിയാൻ കഴിഞ്ഞു.
ക്ഷേത്രദർശനം കഴിഞ്ഞു ഇറങ്ങിയ ജ്യോതിയോട് ആൾകൂട്ടത്തിൽ നിന്ന് ഒരാൾ സമീപത്തെത്തി തികച്ചും ആദരവോടെ “മാഡം നിങ്ങളുടെ വണ്ടിയാണോ പതിനെട്ടാംപടിക് മുന്നിൽ നടയുടെ നേരെ പാർക്ക് ചെയ്തിരിക്കുന്നത് ” എന്ന് ചോദിക്കുകയും, ആണെന്നറിഞ്ഞതോടെ അതിന്റെ താഴ്ഭാഗത്തായി ഭക്തജനങ്ങളുടെ കുറച്ചു പാദരക്ഷകൾ ഉൾപെട്ടിട്ടുണ്ടെന്നും കാർ മാറ്റിത്തന്നാൽ അതെടുക്കാൻ സാധിക്കും എന്നും അറിയിക്കുകയായിരുന്നെന്ന് ക്ഷേത്രക്കമ്മിറ്റി വിശദീകരണത്തിൽ പറയുന്നു.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…