പുൽവാമയിലെ ഏറ്റുമുട്ടലിൽ ഒരു ജെയ്‌ഷെ തീവ്രവാദിയും കൂടി കൊല്ലപ്പെട്ടു. ഇതോടെ കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണം മൂന്നായി. അതെ സമയം ഏറ്റുമുട്ടലിനിടെ ഒരു സൈനികൻ കൂടി വീരമൃത്യു വരിച്ചു. ഇന്ന് പുലർച്ചെയാണ് പുൽവാമയിൽ സൈനികരും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തമായത്. ഏറ്റുമുട്ടലിൽ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ സുരക്ഷാ സേന വധിച്ചിരുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ സുപ്രധാന പങ്കുള്ള കമ്രാന്‍, ഹിലാല്‍ എന്നീ ജെയ്-ഷെ-മുഹമ്മദ് ഭീകരരെയാണ് വധിച്ചത്. ഭീകരര്‍ ഒളിച്ചിരുന്ന വീട് സുരക്ഷാ സേന സ്ഫോടനത്തിലൂടെ തകര്‍ക്കുകയായിരുന്നു. വ്യാഴാഴ്ച സി ആര്‍ പി എഫ് ജവാന്മാര്‍ക്ക് നേരെ നടന്ന ആക്രമണം ഗൂഢാലോചന ചെയ്തതില്‍ പ്രധാനിയാണ് കൊല്ലപ്പെട്ട കമ്രാന്‍.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…