Celebrity

പുനീത് ഇന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു ; കന്നഡ സൂപ്പര്‍ സ്റ്റാർ പുനീത് രാജ്കുമാർ ഓർമയായിട്ട് ഇന്നേയ്ക്ക് ഒരു വർഷം

കന്നഡ സൂപ്പര്‍ സ്റ്റാർ പുനീത് രാജ്കുമാർ ഓർമയായിട്ട് ഇന്നേയ്ക്ക് ഒരു വർഷം . ആരാധകരുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു എന്നതിന്റെ തെളിവാണ് പുനീത് അവസാനമായി അഭിനയിച്ച ചിത്രം ‘ഗന്ധാഡഗുഡി’യ്ക്ക് കിട്ടുന്ന സ്വീകരണം. ചിത്രം പുറത്തിറങ്ങിയതോടെ പുനീതിന്റെ ആരാധകർ അദ്ദേഹത്തിന്റെ ഓർമ്മകളിൽ വിങ്ങുകയാണ്.

കഴിഞ്ഞവർഷം ഹൃദയാഘാതത്തെ തുടർന്നായിരുന്നു പുനീതിന്റെ അപ്രതീക്ഷിത വിയോഗം. .നാൽപ്പത്തിയാറാം വയസ്സിലാണ് ഹൃദയാഘാതത്തെ തുടർന്ന് പുനീത് ലോകത്തോട് വിടപറഞ്ഞത്. വ്യായാമം ചെയ്തു കൊണ്ടിരിക്കെ നെഞ്ചുവേ​ദന അനുഭവപ്പെട്ടതിനെത്തുടർന്ന് താരത്തെ ബംഗളുരുവിലെ വിക്രം ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കന്നഡ സിനിമയിലെ സൂപ്പർതാരമായിരുന്ന പുനിത് രാജ്‌കുമാർ ഒരു സകലകലാവല്ലഭനായിരുന്നു . അഭിനേതാവ് എന്നതിനപ്പുറം മികച്ച ഒരു അവതാരകനും ഗായകനും കൂടിയായിരുന്നു പുനിത്. കന്നഡ സിനിമയിലെ എക്കാലത്തെയും ഇതിഹാസ താരമായ രാജ്‌കുമാറിന്റെ മകനാണ് പുനിത് രാജ്‌കുമാർ. 2012 ൽ ‘ഹു വാണ്ട്സ് ടു ബി എ മില്ല്യണർ?’ എന്ന ഗെയിം ഷോയുടെ കന്നഡ വേർഷനായ ‘കന്നഡാഡ കോട്യാധിപതി’ എന്ന ഗെയിം ഷോയിലൂടെ ടെലിവിഷൻ അവതാരകനായി അദ്ദേഹം അരങ്ങേറ്റം കുറിച്ചു

admin

Recent Posts

സമൂഹമാദ്ധ്യമങ്ങളിലെ’മോദി കാ പരിവാര്‍’ ടാഗ് ലൈന്‍ മാറ്റണം! പ്രവര്‍ത്തകരോട് നിര്‍ദേശവുമായി പ്രധാനമന്ത്രി

ദില്ലി : സമൂഹമാദ്ധ്യമങ്ങളിലെ 'മോദി കാ പരിവാര്‍' ടാഗ് ലൈന്‍ മാറ്റാന്‍ പ്രവര്‍ത്തകരോട് നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎ…

2 hours ago