cricket

തകർച്ചയിൽ നിന്ന് തിരികെ കയറി പഞ്ചാബ് ; രാജസ്ഥാന് 188 റൺസ് വിജയലക്ഷ്യം

ധരംശാല : ഇന്ത്യൻ പ്രിമിയർ ലീഗിലെ നിർണായക മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 188 റൺസിന്റെ താരതമ്യേനെ ഉയർന്ന വിജയലക്ഷ്യം. ടോസ് നേടിയ രാജസ്ഥാൻ പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 187 റൺസാണ് പഞ്ചാബ് അടിച്ചെടുത്തത്. 31 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 49 റൺസുമായി പുറത്താകാതെ നിന്ന സാം കറനാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. രാജസ്ഥാനായി നവ്ദീപ് സെയ്നി നാല് മൂന്നു വിക്കറ്റ് വീഴ്ത്തി.

ആറാം വിക്കറ്റിൽ ഒന്നിച്ച സാം കറൻ – ഷാരൂഖ് ഖാൻ സഖ്യമാണ് പഞ്ചാബ് സ്കോർ 180 കടത്തിയത്. യുസ്‌വേന്ദ്ര ചെഹൽ എറിഞ്ഞ 19–ാം ഓവറിൽ മൂന്നു സിക്സും രണ്ടു ഫോറും സഹിതം 28 റൺസാണ് സഖ്യം അടിച്ച് കൂട്ടിയത്. അവസാന ഓവർ എറിയാനെത്തിയ ന്യൂസിലാൻഡ് പേസർ ട്രെന്റ് ബോൾട്ടിനെതിരെ ഒരു സിക്സും രണ്ടു ഫോറും സഹിതം 18 റൺസും അടിച്ചുകൂട്ടി. പിരിയാത്ത ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് അടിച്ചെടുത്തത് 37 പന്തിൽ 73 റൺസാണ്! ഷാരൂഖ് 23 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 41 റൺസുമായി പുറത്താകാതെ നിന്നു.

ഒരു ഘട്ടത്തിൽ നാലിന് 50 റൺസ് എന്ന നിലയിൽ തകർച്ചയിലേക്ക് കൂപ്പ് കുത്തിയ പഞ്ചാബിന് അഞ്ചാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത സാം കറൻ – ജിതേഷ് ശർമ സഖ്യത്തിന്റെ പ്രകടനമാണ് ആദ്യം പിടിവള്ളിയായത്. ജിതേഷ് ശർമ 28 പന്തിൽ മൂന്നു വീതം സിക്സും ഫോറും സഹിതം 44 റൺസെടുത്തു.

അഥർവ ടായ്ഡെ 12 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 19 റൺസെടുത്തും ക്യാപ്റ്റൻ ശിഖർ ധവാൻ 12 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 17 റണ്‍സെടുത്തും പുറത്തായി. അതേസമയം, കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരൻ ഓപ്പണർ പ്രഭ്സിമ്രാൻ സിങ് രണ്ടു പന്തിൽ രണ്ടു റൺസെടുത്ത് പുറത്തായി, 13 പന്തിൽ ഒൻപതു റൺസെടുത്ത ലിയാം ലിവിങ്സ്റ്റണും ഇന്ന് ഒന്നും കാര്യമായി തിളങ്ങാനായില്ല.

Anandhu Ajitha

Recent Posts

വയനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ! തീരുമാനം പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കോൺഗ്രസ് നേതൃത്വം സ്ഥിരീകരിച്ചതിന് പിന്നാലെ

രാഹുൽ ഗാന്ധി എംപി സ്ഥാനം രാജിവച്ചതോടെ വയനാട് മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി…

33 mins ago

ഈദ് ഗാഹില്‍ പാളയം ഇമാം നടത്തിയത് രാഷ്ട്രീയ പ്രസംഗം| പെരുന്നാളില്‍ ഇമാമുമാരുടെ രാഷ്ട്രീയം കലരുമ്പോള്‍

പെരുന്നാളിനോടനുബന്ധിച്ച് എല്ലായിടത്തും ഈദു ഗാഹുകള്‍ നടന്നു. ഈദ് ഗാഹുകളില്‍ ചിലതിലെങ്കിലും ഇമാമുമാര്‍ അവരുടെ രാഷ്ട്രീയം പറയുന്നു. ആത്മീയസമ്മേളനമായി വിശ്വാസികളെ വിളിച്ചു…

40 mins ago

രാഹുൽ ഗാന്ധി വയനാട് ഒഴിഞ്ഞു ! ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കും

വയനാട് എംപി സ്ഥാനം രാഹുൽ ഗാന്ധി രാജിവെച്ചു. റായ്ബറേലി മണ്ഡലത്തിലെ ലോക്‌സഭാംഗമായി രാഹുൽ തുടരും. ഇന്ന് വൈകുന്നേരം കോണ്‍ഗ്രസ് ദേശീയ…

46 mins ago

ഐപിസി,സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവ മാറി പുതിയ നിയമങ്ങള്‍ വരുന്നു

ഇന്ത്യന്‍ പീനല്‍ കോഡ് 1860, ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് 1872, ക്രി-മി-ന-ല്‍ നടപടി ചട്ടം 1973 എന്നിവയ്ക്ക് പകരമുള്ള പുതിയ…

54 mins ago

റായ്ബറേലിയോ വയനാടോ ?

രാഹുലേ, ഉടനെ തീരുമാനം അറിയിച്ചോ ; ഇല്ലെങ്കിൽ പണി കിട്ടും !

2 hours ago

ജമ്മു കശ്മീർ ഉൾപ്പെടെ നാല് സംസ്ഥാനങ്ങൾ ഇക്കൊല്ലം പോളിംഗ് ബൂത്തിലേക്ക് !തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളുമായി ബിജെപി; നേതാക്കൾക്ക് ചുമതല നൽകി

ദില്ലി : ജമ്മുകശ്മീര്‍ ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിൽ ഇക്കൊല്ലം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൃത്യമായ തയ്യാറെടുപ്പുകളുമായി ബിജെപി. മഹാരാഷ്ട്ര, ഹരിയാണ,…

2 hours ago