India

പഞ്ചാബ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കി വീണ്ടും രാജി; ക്യാബിനറ്റ് മന്ത്രി റസിയ സുല്‍ത്താന രാജിവച്ചു

അമൃത്സർ: പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും രാജി. സിദ്ദുവിന് പിന്നാലെ ക്യാബിനറ്റ് മന്ത്രി റസിയ സുൽത്താനയും​ രാജിവെച്ചു​. (Razia Sultana) മന്ത്രിസ്ഥാനം ഏറ്റെടുത്ത് രണ്ടു ദിവസത്തിനകമാണ് ഇവർ സ്ഥാനം രാജിവച്ചത്. 117 അംഗ പഞ്ചാബ് നിയമസഭയിലെ ഏക മുസ്ലിം അംഗമാണ് റസിയ സുല്‍ത്താന.

രാജിക്കു പിന്നാലെ ഇവർ സിദ്ദുവിന്റെ വീട്ടിലെത്തി ഭാവികാര്യങ്ങൾ ചർച്ച ചെയ്തു. നേരത്തെ, സിദ്ദുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പിസിസി ട്രഷറർ ഗുൽസാർ ഇന്ദർ ചഹലും രാജി വച്ചിരുന്നു. നേരത്തെ പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തു നിന്നും നവ്‌ജോത് സിങ് സിദ്ദു രാജിവച്ചിരുന്നു. പഞ്ചാബിന്റെ ഭാവിക്കും ക്ഷേമത്തിനുമായി തനിക്ക് ഒരിക്കലും വീട്ടുവീഴ്ച ചെയ്യാനാവില്ലെന്നും പ്രസിഡന്‍റ് സ്ഥാനം രാജിവച്ചെങ്കിലും കോണ്‍ഗ്രസില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

“ഒരു മനുഷ്യന്റെ സ്വഭാവത്തിന്റെ തകർച്ച വിട്ടുവീഴ്ച ചെയ്യുന്നതിൽ നിന്നാണ് ഉണ്ടാകുന്നത്, പഞ്ചാബിന്റെ ഭാവിയിലും പഞ്ചാബിന്റെ ക്ഷേമത്തിനായുള്ള അജണ്ടയിലും എനിക്ക് ഒരിക്കലും വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. അതിനാൽ, ഞാൻ പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നു,” സിദ്ദു അയച്ച കത്തിൽ പറഞ്ഞു.

അതേസമയം, അമരീന്ദര്‍ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും ഉണ്ട്. ക്യാപ്റ്റന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായി ചൊവ്വാഴ്ച രാത്രി ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ കോൺഗ്രസ് നേതൃത്വവുമായി അമരീന്ദർ സിംഗ് ഇടഞ്ഞു നിൽക്കുകയായിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം കോൺഗ്രസ് വിടുമെന്ന അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് അദ്ദേഹം ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ ഒരുങ്ങുന്നത്.

B4 Admin

Recent Posts

ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ വയോധിക മരിച്ച സംഭവം: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ

കാസർകോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ ചീമേനി സ്വദേശിനി വി.വി. മാധവി (72) മരിച്ച സംഭവത്തിൽ ചികിത്സാപിഴവ്…

3 hours ago

ഭാരതിയ സൈന്യത്തെയും റാഫേൽ വിമാനങ്ങളെയും കുറിച്ചുള്ള പരാമർശം വിവാദത്തിൽ: ഹിമാചലിൽ മന്ത്രി ജഗത് സിങ് നേഗിക്കെതിരെ ബിജെപിയുടെ പ്രതിഷേധം ശക്തം

ഭാരതിയ സൈന്യം, ഓപ്പറേഷൻ സിന്ദൂർ, റാഫേൽ യുദ്ധവിമാനങ്ങൾ എന്നിവയെക്കുറിച്ച് ഹിമാചൽ പ്രദേശ് നിയമസഭയിൽ മന്ത്രി ജഗത് സിങ് നേഗി നടത്തിയ…

3 hours ago

ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഇംഫാൽ–സിൽച്ചാർ നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിച്ചു: ആഴ്ചയിൽ രണ്ട് ദിവസം സർവീസ്, പുതിയ വിമാനത്താവള ടെർമിനൽ വികസനം വിലയിരുത്തി മണിപ്പൂർ മുഖ്യമന്ത്രി

മണിപ്പൂരിനെയും അസമിലെ ബരാക് താഴ്‌വരയെയും ബന്ധിപ്പിക്കുന്ന ഇംഫാൽ–സിൽച്ചാർ നേരിട്ടുള്ള വിമാന സർവീസ് ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചു. അലയൻസ് എയർ…

3 hours ago

സുപ്രീം കോടതി അനുമതി നൽകിയിട്ടും തിരുപ്പറങ്കുൻട്രം ദീപത്തൂണിൽ കാർത്തിക ദീപം തെളിയിച്ചില്ല: പതിവ് ദീപമണ്ഡപത്തിൽ ചടങ്ങ് നടത്തി, ശക്തമായ പ്രതിഷേധവുമായി ഹിന്ദു സമൂഹം

സുപ്രീം കോടതിയുടെ ഒറ്റത്തവണ അനുമതി ഉണ്ടായിരുന്നിട്ടും തമിഴ്‌നാട്ടിലെ മധുര തിരുപ്പറങ്കുൻട്രം കുന്നിലെ വിവാദ ദീപത്തൂണിൽ ഇത്തവണ കാർത്തിക ദീപം തെളിയിച്ചില്ല.…

3 hours ago

സ്കൂൾ ബാഗുകളുടെ ഭാരത്തിന് വിട: അടുത്ത അധ്യയന വർഷം മുതൽ എൽ.പി വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസം!

വിദ്യാർത്ഥികളുടെ ശാരീരികാരോഗ്യം സംരക്ഷിക്കുന്നതിനായി സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള പ്രാഥമിക രൂപരേഖ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി; ആദ്യഘട്ടത്തിൽ ലോവർ പ്രൈമറി…

4 hours ago

വാട്സ്ആപ്പ് വെബ് ഉപയോഗത്തിൽ ജാഗ്രത വേണം: അനധികൃത പ്രവേശനത്തിനും ആൾമാറാട്ട തട്ടിപ്പിനും സാധ്യതയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

വാട്സ്ആപ്പ് വെബിലൂടെ ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ…

5 hours ago