Sunday, September 27, 2026

രാഹുൽ തോറ്റാൽ രാഷ്ട്രീയം വിടും; നവജ്യോത് സിങ് സിദ്ദുവിന് ട്രോൾ മഴ

ദില്ലി: അമേഠിയില്‍ രാഹുല്‍ഗാന്ധി തോറ്റാൽ രാഷ്ട്രീയം വിടുമെന്ന് പ്രഖ്യാപിച്ച പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദുവിനെതിരെ സമൂഹമാധ്യമങ്ങളില്‍ പരിഹാസ ട്രോൾ മഴ. രാഹുല്‍ ഗാന്ധി പരാജയപ്പെട്ടതോടെ എത്രയുംപെട്ടെന്ന് വാക്കുപാലിക്കണമെന്നാണ് ട്രോളന്മാരുടെ പ്രധാന ആവശ്യം. ഇതിനായി #SidhuQuitPolitics എന്ന ഹാഷ് ടാഗിലാണ് ട്വീറ്റുകളും ഫേസ്ബുക്ക് പോസ്റ്റുകളും പ്രചരിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് രാഹുല്‍ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടാല്‍ താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് സിദ്ധു പ്രഖ്യാപിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ രാഹുല്‍ഗാന്ധി അമേഠിയില്‍ സ്മൃതി ഇറാനിയോട് ദയനീയമായി പരാജയപ്പെട്ടു. ഇതോടെയാണ് സിദ്ദുവിന്റെ പ്രഖ്യാപനം സാമൂഹികമാധ്യമങ്ങൾ കുത്തിപ്പൊക്കിയത്.

Related Articles

Latest Articles