ശിഖർ ധവാൻ
ലഖ്നൗ: ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ അവരുടെ തട്ടകത്തിൽ ടോസ് നേടി പഞ്ചാബ് കിംഗ്സ്. തകർപ്പൻ ഫോമിൽ ആക്രമിച്ച് കളിക്കുന്ന ശിഖർ ധവാൻ ഇല്ലാതെയാണ് പഞ്ചാബ് കളത്തിലിറങ്ങിയിരിക്കുന്നത്. ടോസ് നേടിയ പഞ്ചാബ് ബൗളിംഗ് ആണ് തെരഞ്ഞെടുത്തിട്ടുള്ളത്. പരിക്കേറ്റ ധവാന് കളിക്കാനാവില്ല എന്നത് തന്നെയാണ് പഞ്ചാബിന്റെ തലവേദന. തോൽവികളിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ടീമിനെ സംബന്ധിച്ചടുത്തോളം വൻ തിരിച്ചടിയാണ് ധവാന്റെ പരിക്ക്
ആദ്യ രണ്ട് മത്സരങ്ങളിൽ ജയിച്ച ശേഷം തുടരെ രണ്ട് മത്സരത്തിലും തോൽവി രുചിച്ചാണ് പഞ്ചാബ് എതിരാളികളുടെ മണ്ണിൽ ഇറങ്ങുന്നത്. 7 മുതൽ 16 വരെ ഓവറുകളിൽ തകർത്തടിക്കുന്നതിൽ പരാജയപ്പെടുന്നതാണ് പഞ്ചാബിന്‍റെ പ്രധാന പ്രശ്നം.മറുവശത്ത് ആർസിബിക്കെതിരെ 212 റൺസ് പിന്തുടർന്ന് ജയിച്ച ആത്മവിശ്വാസവുമായാണ് ലഖ്നൗ വരുന്നത് ഓൾറൗണ്ടർമാരാൽ സമ്പന്നമാണ് ലഖ്നൗ. മാർക്കസ് സ്റ്റോയിനിസ്, ക്രുനാൽ പാണ്ഡ്യ, ദീപക് ഹൂഡ എന്നിവരുള്ളതിനാൽ ബൗളിംഗിൽ മുൻതൂക്കം ലഖ്നൗവിനുണ്ട്.
മാർക്ക് വുഡ് മികച്ച രീതിയിൽ പന്തെറിയുമ്പോള്‍ ആവേശ് ഖാന്‍റെ മോശം ഫോം മാത്രമാണ് ടീമിനെ അലട്ടുന്ന പ്രശ്നം. രണ്ട് ജയവും രണ്ട് തോൽവികളുമായി നിലവിൽ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് പഞ്ചാബ്. നാലിൽ മൂന്നും ജയിച്ച് രണ്ടാമതാണ് ലഖ്നൗ നിൽക്കുന്നത്.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…