Sunday, October 4, 2026

പരിക്കേറ്റ ശിഖർ ധവാനില്ലാതെ ലഖ്നൗവിനെതിരെ പഞ്ചാബ്; അവതരിക്കുമോ പുതിയൊരു രക്ഷകൻ?

ലഖ്നൗ: ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ അവരുടെ തട്ടകത്തിൽ ടോസ് നേടി പഞ്ചാബ് കിം​ഗ്സ്. തകർപ്പൻ ഫോമിൽ ആക്രമിച്ച് കളിക്കുന്ന ശിഖർ ധവാൻ ഇല്ലാതെയാണ് പഞ്ചാബ് കളത്തിലിറങ്ങിയിരിക്കുന്നത്. ടോസ് നേടിയ പഞ്ചാബ് ബൗളിം​ഗ് ആണ് തെരഞ്ഞെടുത്തിട്ടുള്ളത്. പരിക്കേറ്റ ധവാന് കളിക്കാനാവില്ല എന്നത് തന്നെയാണ് പഞ്ചാബിന്റെ തലവേദന. തോൽവികളിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ടീമിനെ സംബന്ധിച്ചടുത്തോളം വൻ തിരിച്ച‌ടിയാണ് ധവാന്റെ പരിക്ക്

ആദ്യ രണ്ട് മത്സരങ്ങളിൽ ജയിച്ച ശേഷം തുടരെ രണ്ട് മത്സരത്തിലും തോൽവി രുചിച്ചാണ് പഞ്ചാബ് എതിരാളികളുടെ മണ്ണിൽ ഇറങ്ങുന്നത്. 7 മുതൽ 16 വരെ ഓവറുകളിൽ തകർത്തടിക്കുന്നതിൽ പരാജയപ്പെടുന്നതാണ് പഞ്ചാബിന്‍റെ പ്രധാന പ്രശ്നം.മറുവശത്ത് ആർസിബിക്കെതിരെ 212 റൺസ് പിന്തുടർന്ന് ജയിച്ച ആത്മവിശ്വാസവുമായാണ് ലഖ്നൗ വരുന്നത് ഓൾറൗണ്ടർമാരാൽ സമ്പന്നമാണ് ലഖ്നൗ. മാർക്കസ് സ്റ്റോയിനിസ്, ക്രുനാൽ പാണ്ഡ്യ, ദീപക് ഹൂഡ എന്നിവരുള്ളതിനാൽ ബൗളിംഗിൽ മുൻതൂക്കം ലഖ്നൗവിനുണ്ട്.

മാർക്ക് വുഡ് മികച്ച രീതിയിൽ പന്തെറിയുമ്പോള്‍ ആവേശ് ഖാന്‍റെ മോശം ഫോം മാത്രമാണ് ടീമിനെ അലട്ടുന്ന പ്രശ്നം. രണ്ട് ജയവും രണ്ട് തോൽവികളുമായി നിലവിൽ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് പഞ്ചാബ്. നാലിൽ മൂന്നും ജയിച്ച് രണ്ടാമതാണ് ലഖ്നൗ നിൽക്കുന്നത്.

Related Articles

Latest Articles