പുതുക്കോട്ട: ഹൈന്ദവ ആരാധനാ ബിംബങ്ങളെ അവഹേളിച്ചുകൊണ്ട് സുവിശേഷ പ്രവർത്തകരുടെ മതപരിവർത്തന ശ്രമത്തെക്കുറിച്ച് പരാതി നൽകിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് സംഭവം. തന്റെ പ്രദേശത്ത് നടക്കുന്ന മതപരിവർത്തനത്തെക്കുറിച്ച് പരാതിപ്പെട്ട പുതുക്കോട്ട സ്വദേശി ഗണേഷ് ബാബുവിനെയാണ് ജനുവരി 29ന് പോലീസ് അറസ്റ്റ് ചെയ്തത്.
പുതുക്കോട്ട ജില്ലയിലെ ഇലുപ്പൂരിനടുത്തുള്ള തിമ്മിയാംപട്ടി സ്വദേശിയാണ് ഗണേഷ് ബാബു. 2022 ജനുവരി 21 ന് വൈകുന്നേരം 6 30 മണിയോടെ സുവിശേഷ പ്രവർത്തകരായ രണ്ട് സ്ത്രീകൾ വീട്ടിൽ വരികയും ക്രിസ്ത്യാനികളായി മാറിയാൽ നിങ്ങളുടെ കുടുംബത്തെ യേശു പരിപാലിക്കുമെന്ന് പറയുകയും അതോടൊപ്പം കുറച്ച് ക്രിസ്ത്യൻ പുസ്തകങ്ങൾ നൽകുകയും ചെയ്തു. എന്നാൽ ഇത് അപ്പോൾ തന്നെ ഗണേഷ് ബാബുവും കുടുംബവും എതിർത്തിരുന്നു. മിഷനറി സ്ത്രീകളോട് തങ്ങൾ ഹിന്ദുക്കളാണെന്നും ഞങ്ങളുടെ കുലദൈവം മലയടിക്കറുപ്പരാണെന്നും പറഞ്ഞു. ശേഷം ഇവരോട് ഉടൻ വീട്ടിൽ നിന്നും ഇറങ്ങാനും ആവശ്യപ്പെട്ടു. എന്നാൽ ആ രണ്ട് മിഷനറി വനിതകൾ ഹിന്ദു ദൈവങ്ങളെ ‘കല്ലുകൾ’, ‘സാത്താൻമാർ’, ‘പ്രേതങ്ങൾ’ എന്നിങ്ങനെ അവഹേളിച്ചതായും ഗണേഷ് ബാബു എസ്പിക്ക് അയച്ച കത്തിൽ പറയുന്നു.
ഗണേഷ് ബാബുവിന്റെ വീട്ടിലെ സംഭവത്തിന് ശേഷം സ്ത്രീകൾ ഗ്രാമത്തിലെ മറ്റ് വീടുകളിലേക്ക് പോയതും മത പരിവർത്തന ശ്രമം നടത്തിയതും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ഗ്രാമവാസികൾ അറിയിച്ചതിനെ തുടർന്ന് അവരെ ഇലുപ്പൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഉഷാനന്ദിനി, സബ് ഇൻസ്പെക്ടർ റെക്സ് സ്റ്റാലിൻ എന്നിവർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാൽ ഒരാഴ്ചക്ക് ശേഷം ജനുവരി 28 ന് പുലർച്ചെ ഒരു മണിയോടെ ഡെപ്യൂട്ടി സൂപ്രണ്ടും സബ് ഇൻസ്‌പെക്ടറും ഇൻസ്‌പെക്ടറും ഒപ്പം 4 കോൺസ്റ്റബിൾമാരും ഗണേഷ് ബാബുവിനെ കസ്റ്റഡിയിലെടുക്കുകയും ഇയാൾക്കെതിരെ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമമനുസരിച്ച് കള്ളക്കേസ് ചുമത്തുകയും ചെയ്തു. തുടർന്ന് നൽകിയ പരാതി പിൻവലിക്കാൻ പോലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തോട് ആവശ്യപ്പെടുകയും കള്ളക്കേസുകൾ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
മത പരിവർത്തന ശക്തികളെ സഹായിക്കുകയും നിരപരാധികളെ കള്ളക്കേസിൽ കുടിക്കുകയും ചെയ്യുന്ന പോലീസ് നടപടിക്കെതിരെ വിവിധ ഹിന്ദു സംഘടനകളും ഗ്രാമ വാസികളും പ്രതിഷേധം തുടരുകയാണ്.
കോഴിക്കോട്: ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതി ഷാഹിദ് റഹ്‌മാൻ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ ) വാർഷിക…
ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ…
റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…