Putin-Modi informal meeting at Moscow residence; Prime Minister Rides Electric Car With Russian President; The video has gone viral on social media
മോസ്‌കോ: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും അനൗദ്യോഗിക കൂടിക്കാഴ്ച നടത്തി. മോസ്കോയിലെ റഷ്യൻ പ്രസിഡന്റിന്റെ വസതിയിൽ വച്ചാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.
ഇരുവരും തമ്മിൽ സൗഹൃദ സംഭാഷണം നടത്തുന്ന വീഡിയോ റഷ്യൻ വിദേശകാര്യ മന്ത്രാലയം സമൂഹമാദ്ധ്യമമായ എക്‌സിൽ പങ്കിട്ടു. കൂടാതെ തന്റെ ആതിഥേയത്വം സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റഷ്യൻ പ്രസിഡന്റ് നന്ദി പറഞ്ഞു.
ഇതിന് മറുപടിയായി പ്രധാനമന്ത്രി എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ തന്നെ സ്വീകരിച്ച റഷ്യൻ പ്രസിഡന്റിന് നന്ദി അറിയിച്ചു. ഇന്ത്യ -റഷ്യ സൗഹൃദം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗഹൃദ സംഭാഷണങ്ങൾക്ക് ശേഷം പുടിൻ മോദിയെ ഒപ്പം കൂട്ടി ഇലക്ട്രിക് കാറിൽ തന്റെ വസതിക്ക് ചുറ്റും സവാരി നടത്തി. ഇരു നേതാക്കളും കാറിൽ ഒരുമിച്ച് സവാരി ചെയ്യുന്ന ദൃശ്യങ്ങൾ റഷ്യയിലെ ഇന്ത്യൻ എംബസി എക്‌സിൽ പങ്കുവച്ചു.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…