ചോദ്യച്ചോർച്ചയ്ക്ക് പൂട്ട വീഴുന്നു: ചരിത്രപരമായ പരീക്ഷാ പരിഷ്കരണ ഭേദഗതി ബിൽ ഇന്ന് പാർലമെന്റിൽ ; പ്രതിപക്ഷം പിന്തുണച്ചേക്കും
ദില്ലി :രാജ്യത്ത് മത്സരപ്പരീക്ഷകളിലെ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കും ശാശ്വത പരിഹാരം കാണാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന ബിൽ കേന്ദ്ര സർക്കാർ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. പൊതു പരീക്ഷാ ഭേദഗതി ബിൽ (പബ്ലിക് എക്സാമിനേഷൻസ് – പ്രിവെൻഷൻ ഓഫ് അൺഫെയർ മീൻസ് അമെൻഡ്മെന്റ് ബിൽ) കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ആണ് പാർലമെന്റിന്റെ മേശപ്പുറത്തുവെക്കുന്നത്.
യുവതലമുറയുടെ ഭാവിയെ കരുതി നിർണായകമായ ഈ ബില്ലിന്മേലുള്ള ചർച്ചകളിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ എം.പിമാരും പങ്കാളികളാകണമെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അഭ്യർത്ഥിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ പത്തു വർഷം വരെ തടവും പത്ത് കോടി രൂപ വരെ പിഴയും ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന കർശനമായ നിയമനിർമ്മാണമാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചോദ്യപേപ്പർ ചോർത്തുന്ന ക്രിമിനൽ സംഘങ്ങൾക്കെതിരെ മൂന്നു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി അതിവേഗ വിചാരണ കോടതികൾ വഴി കേസിൽ വിധി പ്രസ്താവിക്കണമെന്ന് ഇതിൽ നിർദേശിക്കുന്നു. പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യത പൂർണമായി വീണ്ടെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക ടാസ്ക് ഫോഴ്സിനും രൂപം നൽകിയിട്ടുണ്ട്.
വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കുന്ന ബില്ലായതിനാൽ പ്രതിപക്ഷവും ഇതിന് പിന്തുണ നൽകിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ച സംഭവത്തിൽ ആഭ്യന്തരമന്ത്രിക്കെതിരെ സഭയിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണി തീരുമാനിച്ചിട്ടുണ്ട്. സഭാ നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി ചേരുന്ന പ്രതിപക്ഷ യോഗത്തിൽ ബില്ലിൻമേൽ സ്വീകരിക്കേണ്ട അന്തിമ നിലപാട് രൂപീകരിക്കും.
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…