നവംബർ ഒന്ന്. മലയാളികളുടെ അഭിമാനത്തിന്റെയും ഒരുമയുടെയും ഓർമ പുതുക്കുന്ന കേരളപ്പിറവി ദിനം. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഏകോപിപ്പിച്ച് 1956 നവംബർ ഒന്നിനാണ് ഐക്യകേരളം രൂപംകൊണ്ടത്. ഭാഷാപരമായ സ്വത്വത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും കൂട്ടായ്മയുടെയും ഓർമകൾ പുതുക്കുന്ന ദിനമാണിത്. കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ . കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടെ കേരളം സ്വന്തമാക്കിയ സവിശേഷമായ വ്യക്തിത്വവും ഭാഷയും കലയും സംസ്കാരവും പ്രകൃതിഭംഗിയും സൗഹാർദ പാരമ്പര്യവും അദ്ദേഹം സന്ദേശത്തിൽ എടുത്തുപറഞ്ഞു.
വിദ്യാഭ്യാസം, ആരോഗ്യം, സാക്ഷരത തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ രാജ്യത്തിന് തന്നെ പ്രചോദനമാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. ശ്രീനാരായണ ഗുരു, അയ്യങ്കാളി, ചട്ടമ്പി സ്വാമികൾ തുടങ്ങിയ സാമൂഹിക പരിഷ്കർത്താക്കളുടെ സംഭാവനകളെയും അദ്ദേഹം അനുസ്മരിച്ചു. സമത്വത്തിന്റെയും മാനവികതയുടെയും ആശയങ്ങൾ ഇന്നും കേരളത്തിന് വഴികാട്ടിയാണെന്നും സന്ദേശത്തിൽ വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന മലയാളികളുടെ സംഭാവനകളെയും ഗവർണർ പ്രത്യേകം അഭിനന്ദിച്ചു.
ഐക്യവും സൗഹാർദവും വികസനവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ഓർമിപ്പിച്ച ഗവർണർ, കേരളത്തിന്റെ പുരോഗതിയിൽ ഓരോരുത്തർക്കുമുള്ള പങ്കും എടുത്തുപറഞ്ഞു. ചരിത്രപരമായ നേട്ടങ്ങളിൽ അഭിമാനിക്കുന്നതിനൊപ്പം ഭാവിയിലെ വെല്ലുവിളികൾ ഏറ്റെടുക്കാനും കേരളത്തിന് കഴിയണം. ഭാഷയുടെയും സംസ്കാരത്തിന്റെയും തനിമ കാത്തുസൂക്ഷിച്ച് വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് മുന്നേറാൻ സംസ്ഥാനത്തിന് കഴിയട്ടെയെന്നും ഓംപ്രകാശ് മാഥൂർ ആശംസിച്ചു.
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…