Kerala

കാറ്റ് നിറച്ച ബലൂൺ മാത്രമായൊതുങ്ങി പി വി അൻവറിന്റെ ഡിഎംകെ ! ചേലക്കരയിൽ പാർട്ടി സ്ഥാനാർത്ഥിക്ക് ലഭിച്ചത് നാമമാത്രമായ വോട്ടുകൾ

ചേലക്കര : ഉപതെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് നിലമ്പൂർ എംഎൽഎ പി.വി അൻവറിന്റെ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള(ഡിഎംകെ). ചേലക്കരയിൽ ഡിഎംകെ സ്ഥാനാര്‍ത്ഥി എൻ.കെ മുനീറിന് നാമമാത്രമായ വോട്ട് മാത്രമേ നേടാൻ സാധിച്ചുള്ളു. ഈ തെരഞ്ഞെടുപ്പിലൂടെ കേരള രാഷ്‌ട്രീയത്തിൽ ശക്തമായ സ്വാധീനമായി മാറാൻ ഡിഎംകെയ്ക്ക് സാധിക്കും എന്നായിരുന്നു അൻവറിന്റെ കണക്ക് കൂട്ടൽ. വിജയിച്ചില്ലെങ്കിലും നല്ലൊരു വോട്ട് വിഹിതം നേടി ഏത് വിധേനയും യുഡിഎഫിൽ കയറിപ്പറ്റാനും അൻവർ ലക്ഷ്യമിട്ടിരുന്നു.

എന്നാൽ 3920 വോട്ടുകൾ മാത്രമാണ് അൻവറിന്റെ സ്വന്തം സ്ഥാനാർത്ഥിക്ക് കിട്ടിയത്. എന്നാൽ കമ്മ്യൂണിസ്റ്റ് കോട്ടയിൽ നിന്ന് 3920 വോട്ടുകൾ നേടാനായത് അഭിമാനമാണെന്നാണ് അൻവർ പറയുന്നത്. കഴിഞ്ഞ മൂന്ന് മാസമായി പിണറായിസത്തിനെതിരെ സംസാരിക്കുന്നതിനുള്ള വോട്ടുകളാണ് അതെന്നും അൻവർ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പറഞ്ഞ കാര്യങ്ങൾ ശരി വയ്‌ക്കുന്ന റിസൽട്ടുകളാണ് മൂന്ന് ഇടങ്ങളിലും പ്രതീക്ഷിച്ചതെന്നും, വോട്ടർമാർക്ക് ഡിഎംകെയുടെ നന്ദി അറിയിക്കുന്നതായും അൻവർ കൂട്ടിച്ചേർത്തു.

ചേലക്കരയിൽ , യുഡിഎഫിന്റെ രമ്യ ഹരിദാസിന് പകരം തന്റെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്നും അൻവർ ഒരു ഘട്ടത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുഡിഎഫ് നേതൃത്വം ഇത് തള്ളിക്കളയുകയാണ് ചെയ്തത്. സിപിഎമ്മിനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയ ശേഷമാണ് അൻവർ പാർട്ടി വിട്ടത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുടർച്ചയായി വിമർശനങ്ങൾ ഉന്നയിച്ചതാണ് പാർട്ടിയെ പ്രകോപിപ്പിച്ചത്. പിന്നാലെ സിപിഎമ്മിനെ വെല്ലുവിളിച്ച് കൊണ്ടാണ് അൻവർ ചേലക്കരയിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തിയത്.

Anandhu Ajitha

Recent Posts

തലമുറ മാറ്റത്തിനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി ! ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ

ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…

55 minutes ago

പഹൽഗാം ഭീകരാക്രമണം ! കുറ്റപത്രം സമർപ്പിച്ച് എൻഐഎ ! അന്വേഷണത്തിൽ സംതൃപ്തി രേഖപ്പെടുത്തി ശുഭം ദ്വിവേദിയുടെ കുടുംബം

ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

1 hour ago

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി

ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…

2 hours ago

ഓസ്‌ട്രേലിയയിൽ നടന്ന ഇസ്ലാമിക ഭീകരാക്രമണം: മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് ഇസ്രായേൽ|BONDI BEACH ATTACK

ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…

3 hours ago

60 കൊല്ലങ്ങൾക്ക് മുമ്പ്, ഹിമാലയത്തിൽ വച്ച് സിഐഎയ്ക്ക് നഷ്ടപ്പെട്ട ആണവ ഉപകരണം!!!ഗംഗാ നദീ തടത്തിലെ ജനങ്ങൾ വൻ അപകടത്തിൽ ?? മൂടി വച്ച സത്യം !!!!

ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…

3 hours ago

അതിജീവിതയ്‌ക്കെതിരായ സൈബർ അധിക്ഷേപ കേസ് ! ഉപാധികളോടെ രാഹുൽ ഈശ്വറിന് ജാമ്യം അനുവദിച്ച് കോടതി

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെണ്‍കുട്ടിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്…

3 hours ago