ജിസിസി(ഗൾഫ് കോർപറേഷൻ കൌൺസിൽ) രാജ്യങ്ങള്‍ക്ക് തിരിച്ചടിയായി യൂറോപ്യന്‍ യൂണിയനുമായി ഖത്തറിന്‍റെ പുതിയ കരാര്‍. ഖത്തറും യൂറോപ്യന്‍ യൂണിയനും തമ്മില്‍ വ്യോമഗതാഗത കരാറില്‍ ഒപ്പുവെച്ചു. ഖത്തറിനും യൂറോപ്യന്‍ യൂണിയന്‍ അംഗ രാജ്യങ്ങള്‍ക്കുമിടയില്‍ തുറന്ന വ്യോമപാത അനുവദിക്കപ്പെടുന്നതാണ് കരാര്‍.ബ്രസ്സല്‍സില്‍ യൂറോപ്യന്‍ കമ്മീഷന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വെച്ചാണ് വ്യോമപാത സംബന്ധിച്ച കരാറില്‍ ഖത്തറും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ഒപ്പുവെച്ചത്.
കരാറനുസരിച്ച് ഖത്തറിനും യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ മുഴുവന്‍ രാജ്യങ്ങള്‍ക്കുമിടയിലുള്ള വ്യോമപാത തുറന്നിടും. ഖത്തറിന്‍റെ ഔദ്യോഗിക എയര്‍വേയ്‌സ് കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സിന് ഇതോടെ പരിധികളേതുമില്ലാതെ 28 യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താം.
നിലവിലുള്ള പ്രതിദിന ഷിപ്‌മെന്‍റ് സര്‍വീസുകള്‍ക്ക് പുറമെ തന്നെ പ്രവേശനത്തിന് അനുമതിയുണ്ടാകും. യൂറോപ്യന്‍ യൂണിയനുമായി വ്യോമപാതാ കരാര്‍ ഒപ്പുവെയ്ക്കുന്ന ആദ്യ ഗള്‍ഫ് രാജ്യമെന്ന നേട്ടമാണ് ഖത്തര്‍ സ്വന്തമാക്കിയത്.
ഖത്തറിന് വേണ്ടി സിവില്‍ വ്യോമയാന അതോറിറ്റി ചെയര്‍മാന്‍ അബ്ദുള്ള ബിന്‍ നാസര്‍ അല്‍ സുബൈയും യൂറോപ്യന്‍ യൂണിയനിലെ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ് ഡയറക്ടര്‍ കാര്‍ലോസ അകോസ്റ്റയുമാണ് കരാറില്‍ ഒപ്പുവെച്ചത്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…