Tuesday, April 23, 2024
spot_img

ജിസിസി രാജ്യങ്ങള്‍ക്ക് തിരിച്ചടിയായി യൂറോപ്യന്‍ യൂണിയനുമായി ഖത്തറിന്‍റെ പുതിയ കരാര്‍

ജിസിസി(ഗൾഫ് കോർപറേഷൻ കൌൺസിൽ) രാജ്യങ്ങള്‍ക്ക് തിരിച്ചടിയായി യൂറോപ്യന്‍ യൂണിയനുമായി ഖത്തറിന്‍റെ പുതിയ കരാര്‍. ഖത്തറും യൂറോപ്യന്‍ യൂണിയനും തമ്മില്‍ വ്യോമഗതാഗത കരാറില്‍ ഒപ്പുവെച്ചു. ഖത്തറിനും യൂറോപ്യന്‍ യൂണിയന്‍ അംഗ രാജ്യങ്ങള്‍ക്കുമിടയില്‍ തുറന്ന വ്യോമപാത അനുവദിക്കപ്പെടുന്നതാണ് കരാര്‍.ബ്രസ്സല്‍സില്‍ യൂറോപ്യന്‍ കമ്മീഷന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വെച്ചാണ് വ്യോമപാത സംബന്ധിച്ച കരാറില്‍ ഖത്തറും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ഒപ്പുവെച്ചത്.

കരാറനുസരിച്ച്‌ ഖത്തറിനും യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ മുഴുവന്‍ രാജ്യങ്ങള്‍ക്കുമിടയിലുള്ള വ്യോമപാത തുറന്നിടും. ഖത്തറിന്‍റെ ഔദ്യോഗിക എയര്‍വേയ്‌സ് കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സിന് ഇതോടെ പരിധികളേതുമില്ലാതെ 28 യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താം.
നിലവിലുള്ള പ്രതിദിന ഷിപ്‌മെന്‍റ് സര്‍വീസുകള്‍ക്ക് പുറമെ തന്നെ പ്രവേശനത്തിന് അനുമതിയുണ്ടാകും. യൂറോപ്യന്‍ യൂണിയനുമായി വ്യോമപാതാ കരാര്‍ ഒപ്പുവെയ്ക്കുന്ന ആദ്യ ഗള്‍ഫ് രാജ്യമെന്ന നേട്ടമാണ് ഖത്തര്‍ സ്വന്തമാക്കിയത്.

ഖത്തറിന് വേണ്ടി സിവില്‍ വ്യോമയാന അതോറിറ്റി ചെയര്‍മാന്‍ അബ്ദുള്ള ബിന്‍ നാസര്‍ അല്‍ സുബൈയും യൂറോപ്യന്‍ യൂണിയനിലെ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ് ഡയറക്ടര്‍ കാര്‍ലോസ അകോസ്റ്റയുമാണ് കരാറില്‍ ഒപ്പുവെച്ചത്.

Related Articles

Latest Articles