ദോഹ: ഫിഫ ലോകകപ്പിന്റെ 100 ദിന കൗണ്ട് ഡൗണ്‍ ആഘോഷങ്ങള്‍ക്ക് തയ്യാറെടുത്ത് ഖത്തര്‍. ഈ മാസം 11 മുതല്‍ 13 വരെയാണ് കൗണ്ട് ഡൗണ്‍ ആഘോഷം നടക്കുക. രാജ്യത്തെ ഷോപ്പിങ് മാളുകളിലാണ് ആഘോഷങ്ങള്‍.
100 ദിന കൗണ്ട് ഡൗണ്‍ ആഘോഷങ്ങള്‍ക്കൊപ്പം ലോകകപ്പ് ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് സ്വന്തമാക്കാനും അവസരമുണ്ട്. ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയാണ് അല്‍ ബെയ്ത് സ്‌റ്റേഡിയത്തില്‍ ഖത്തറും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് (കാറ്റഗറി-1) നേടാനുള്ള അവസരം നല്‍കുന്നത്. ഖത്തറില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് ഈ അവസരം. ഫണ്‍ ഗെയിമുകള്‍, വിവിധ പരിപാടികള്‍, തത്സമയ പ്രകടനങ്ങള്‍, ആരാധകര്‍ക്ക് ഫുട്‌ബോള്‍ കളിക്കാനുള്ള കഴിവുകള്‍ പരിശോധിക്കുക എന്നിവ മാളുകളില്‍ സംഘടിപ്പിക്കുന്ന ആഘോഷങ്ങളിലുണ്ടാകും.
ഈ മാസം 11-13 വരെ ദോഹ ഫെസ്റ്റിവല്‍ സിറ്റിയില്‍ ഉച്ചയ്ക്ക് 1 മുതല്‍ രാത്രി 10 വരെയും പ്ലേസ് വിന്‍ഡോമില്‍ 12 മുതല്‍ രാത്രി 10 വരെയും മാള്‍ ഓഫ് ഖത്തറില്‍ 12.13 തീയതികളില്‍ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 10 വരെയുമാണ് ആഘോഷങ്ങള്‍. 100 ദിന കൗണ്ട് ഡൗണ്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ ആഘോഷത്തില്‍ പങ്കെടുക്കുന്ന ചിത്രങ്ങളെടുത്ത് ‘100 ഡേയ്‌സ് ടു ഗോ’ എന്ന ഹാഷ്ടാഗില്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യണം.
അതേസമയം ഫിഫ ഖത്തര്‍ ലോകകപ്പ് മത്സരം കാണാനായി ടിക്കറ്റ് വാങ്ങിയിട്ടും ഏതെങ്കിലും കാരണം കൊണ്ട് മത്സരം കാണാന്‍ സാധിക്കാത്തവരാണ് നിങ്ങളെങ്കില്‍ ഫിഫയുടെ ഔദ്യോഗിക ടിക്കറ്റ് റീ-സെയില്‍ പ്ലാറ്റ്‌ഫോമിലൂടെ ഇപ്പോള്‍ ടിക്കറ്റ് വില്‍ക്കാം. നേരത്തെ വാങ്ങിയ ടിക്കറ്റുകള്‍ വില്‍ക്കാനുള്ള സമയപരിധി ഈ മാസം 16 വരെയാണ്. 16ന് ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണി വരെയാണ് റീ സെയിലിനുള്ള അവസരം. ടൂര്‍ണമെന്റ് അടുക്കുമ്പോള്‍ വീണ്ടും റീ-സെയില്‍ പ്ലാറ്റ്‌ഫോം തുറക്കുമെന്നും ഫിഫ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. റീ-സെയില്‍ പ്ലാറ്റ്‌ഫോമിലൂടെ ടിക്കറ്റ് വിറ്റാല്‍ മാത്രമാണ് നിശ്ചിത തുക റീഫണ്ടായി ലഭിക്കുക.
കോഴിക്കോട്: സപര്യ സാംസ്കാരിക സമിതി സംഘടിപ്പിച്ച വിവേകാനന്ദ പുരസ്കാരം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദവിദ്യ കലണ്ടറിന്. കോഴിക്കോട് അളകാപുരി…
ദില്ലി : വിലക്കയറ്റത്തിനും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ ഇറാനിൽ ജനരോഷം ശക്തമായതോടെ കടുത്ത നടപടികളുമായി ഭരണകൂടം. ഇറാനിലെ വിവിധ പ്രവിശ്യകളിലേക്ക്…
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…