India

വിവാഹത്തിനിടെ വഴക്ക്; വിഷം കഴിച്ച വരൻ മരിച്ചു, വധു വെന്റിലേറ്ററിൽ

ഇൻഡോർ : മധ്യപ്രദേശിൽ വിവാഹച്ചടങ്ങിനിടെ വധുവുമായി വഴക്കിട്ടതിനെതുടർന്ന് വരൻ വിഷം കഴിച്ച് മരിച്ചു. പിന്നാലെ ഇതറിഞ്ഞ് വിഷം കഴിച്ച വധു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ക്ഷേത്രത്തിൽ വച്ച് ഇരുവരുടെയും വിവാഹച്ചടങ്ങുകൾ നടക്കുന്നതിനിടെയാണ് ഇവർ തമ്മിൽ വഴക്കുണ്ടായതും വരൻ വിഷം കഴിച്ചതും. താന്‍ വിഷം കഴിച്ച വിവരം വരന്‍ തന്നെയാണ് വധുവിനോടു പറഞ്ഞത്. ഇത് കേട്ടതോടെവധുവും വിഷം കഴിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുന്ന വധു നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരിക്കുന്നത്.

പെൺകുട്ടി വിവാഹത്തിനായി യുവാവിനെ നിരന്തരം നിർബന്ധിച്ചിരുന്നുവെന്നും തുടർന്നുണ്ടായ തർക്കമാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്നും വരന്റെ ബന്ധുക്കൾ ആരോപിച്ചു. ജോലിയുടെ ഭാഗമായി തനിക്ക് രണ്ടു വർഷം കൂടി സമയം വേണമെന്ന് യുവാവ് പെൺകുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പെട്ടെന്നു തന്നെ വിവാഹം വേണമെന്ന നിലപാടിൽ പെൺകുട്ടി ഉറച്ചു നിന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Anandhu Ajitha

Recent Posts

ലോക്‌സഭാ സ്പീക്കര്‍ ദക്ഷിണേന്ത്യയില്‍ നിന്ന് ?

നായിഡുവിനെയും നിതീഷിനെയും ‘ഒതുക്കാൻ’ മോദിയുടെ തന്ത്രം ; പ്രതിപക്ഷത്തിന്റെ പടയൊരുക്കം നേരിടാൻ ബിജെപി

2 mins ago

ലൈസൻസ് പോയി ഗയ്‌സ് !!!.. കാറില്‍ സ്വിമ്മിങ് പൂളൊരുക്കിയ സംഭവത്തിൽ സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി ;കര്‍ശന നടപടി, സമൂഹത്തിനു മാതൃകാപരമായ സന്ദേശമെന്നനിലയിലെന്ന് മോട്ടോർ വാഹന വകുപ്പ്

കാറില്‍ സ്വിമ്മിങ് പൂൾ തയ്യാറാക്കി കുളിച്ചുകൊണ്ട് യാത്രചെയ്ത സംഭവത്തില്‍ പ്രമുഖ യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള മോട്ടോര്‍വാഹനവകുപ്പ് ഉത്തരവ്…

42 mins ago

നീറ്റ് ചോദ്യപ്പേപ്പറിനായി മാഫിയയ്ക്ക് 30 ലക്ഷം ? ബീഹാറില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റില്‍

ബിഹാറിലെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റിലായി. നീറ്റ് പരീക്ഷാഫലം വിവാദമായതോടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന പരാതിയുമായി…

2 hours ago

വെള്ളാപ്പള്ളിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ് മാദ്ധ്യമ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് |vellapally natesan

വെള്ളാപ്പള്ളിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ് മാദ്ധ്യമ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് |vellapally natesan

2 hours ago

ബംഗാളിലെ ട്രെയിൻ ദുരന്തം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി ; മരിച്ചവരുടെ കുടുംബാം​ഗങ്ങൾ‌ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ വീതം ധനസഹായം

ദില്ലി : പശ്ചിമ ബം​ഗാളിലെ ട്രെയിൻ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്യോ​ഗസ്ഥരുമായി സംസാരിച്ച് സ്ഥിതി​ഗതികൾ വിലയിരുത്തിയെന്ന്…

2 hours ago

ഭീതി വിതച്ച് പക്ഷിപ്പനി ! വൈറസിന് ജനിതക വ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരും ; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

ആലപ്പുഴ : പക്ഷിപ്പനിയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്ത്. വൈറസിന് ജനിതക വ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരുമെന്നതിനാൽ ആരോഗ്യവകുപ്പ് ആലപ്പുഴ ജില്ലയിൽ…

3 hours ago