Kerala

പ്രളയത്തിൽ കാണാതായ ബൈക്ക് ആറ്റിലെ ചെളിയിൽ പുതഞ്ഞ നിലയിൽ കണ്ടെത്തി; ലഭിച്ചത് പുല്ലകയാറിനു സമീപമുള്ള വർക്ക് ഷോപ്പിൽ നിന്നും ഒഴുകിപ്പോയ ബൈക്ക്

കൂട്ടിക്കൽ : 2021ലെ പ്രളയത്തിൽ വർക്ക് ഷോപ്പിൽ നിന്നും ഒലിച്ചു പോയ ബൈക്ക് പുല്ലകയാറ്റിൽ ചെളിയിൽ പുതഞ്ഞ നിലയിൽ കണ്ടെത്തി. കൊക്കയാർ കളപ്പുരയ്ക്കൽ കെ.ആർ.സുരേഷിന്റെ മകൻ ജിഷ്ണു ഉപയോഗിച്ചിരുന്ന ബൈക്കാണു ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് തിരികെ ലഭിച്ചത്. കാഴ്ചയിൽ ഒരു കുഴപ്പവും ഇല്ലെങ്കിലും ബൈക്ക് നിലവിൽ ഉപയോഗിക്കാനാകുന്ന സ്ഥിതിയിലല്ല.

2019 ലാണ് ജിഷ്ണു ബൈക്ക് വാങ്ങിയത്. സ്റ്റാർട്ട് ആകുന്നതിലെ പ്രശ്നങ്ങൾ കാരണം ഇത് പരിഹരിക്കുന്നതിനായി ടൗണിൽ പുല്ലകയാറിനു സമീപമുള്ള വർക്ക് ഷോപ്പിൽ നൽകി. എന്നാൽ കടയിൽ സൂക്ഷിച്ചിരുന്ന ബൈക്ക് വെള്ളം കൊണ്ടുപോയി എന്ന് 2021 നവംബറിൽ പ്രളയം ഉണ്ടായശേഷം കടയുടമ അറിയിച്ചതായി ഇവർ പറയുന്നു. പ്രളയ സമയത്തു ബൈക്ക് ദൂരേക്ക് ഒഴുകി പോയി കാണും എന്നായിരുന്നു ഇവരുടെ നിഗമനം.

എന്നാൽ കൂട്ടിക്കൽ സ്വദേശികളായ മജീദ്, രാജു എന്നിവരാണ് കഴിഞ്ഞ ദിവസം ആറ്റിൽ ചെളിയിൽ പതിഞ്ഞ നിലയിൽ ബൈക്ക് കണ്ടെത്തിയത്. ടൗണിന് സമീപം പുഴ പുനർജനി പദ്ധതി പ്രകാരം ഒരു വർഷം മുൻപ് കല്ലും മണലും എല്ലാം നീക്കം ചെയ്തിരുന്നു. ചെളിയിൽ പുതഞ്ഞു കിടന്നുവെങ്കിലും നഷ്ടപ്പെട്ടപ്പോൾ എങ്ങനെ ആയിരുന്നോ അതുപോലെ തന്നെയാണ് കഴുകി എടുത്തപ്പോൾ ബൈക്ക് കാണപ്പെടുന്നത്.

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

ആർ എസ്സ് എസ്സ് സർസംഘ് ചാലക് മോഹൻ ഭാഗവത് അഞ്ചു ദിവസം യു പി യിൽ ക്യാമ്പ് ചെയ്യും; ഗോരഖ്‌പൂരിലെ കാര്യകർത്താ ക്യാമ്പിൽ പങ്കെടുക്കും; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനും സാധ്യത!

ഗോരഖ്‌പൂർ: അഞ്ചു ദിവസത്തെ സംഘടനാ പരിപാടികൾക്കായി രാഷ്ട്രീയ സ്വയം സേവക് സംഘ് മേധാവി മോഹൻ ഭാഗവത് ഉത്തർപ്രദേശിലെത്തി. ബുധനാഴ്ചയോടെ സംസ്ഥാനത്ത്…

19 mins ago

ചേതനയറ്റ പ്രതീക്ഷകൾ നാടണഞ്ഞു; വിലാപയാത്രക്ക് തുടക്കം; കുവൈറ്റ് ദുരന്തത്തിൽ മരിച്ചവർക്ക് അന്ത്യാഞ്ജലികൾ അർപ്പിച്ച് കേരളം; മുഖ്യമന്ത്രിയും മന്ത്രിമാരും കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും ചേർന്ന് സ്വീകരിച്ചു

കൊച്ചി: കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിച്ചു. വ്യോമസേനയുടെ സി 130 ജെ വിമാനത്തിലാണ്…

26 mins ago

‘നമസ്‌തേ’ പറഞ്ഞ് ജി7 പ്രതിനിധികളെ സ്വീകരിച്ച് ജോർജിയ മെലോണി! |Giorgia Meloni

‘നമസ്‌തേ’ പറഞ്ഞ് ജി7 പ്രതിനിധികളെ സ്വീകരിച്ച് ജോർജിയ മെലോണി! |Giorgia Meloni

43 mins ago

കമ്മികൾക്ക് മാസ് കാണിക്കാൻ മോദിയുടെ പ്രിയ ശിഷ്യനായ പവൻ കല്യാണിന്റെ ചിത്രം തന്നെ വേണമല്ലേ…? |pawan kalyan

കമ്മികൾക്ക് മാസ് കാണിക്കാൻ മോദിയുടെ പ്രിയ ശിഷ്യനായ പവൻ കല്യാണിന്റെ ചിത്രം തന്നെ വേണമല്ലേ...? |pawan kalyan

2 hours ago

കണ്ണീരണിഞ്ഞ് നാട്! കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ 10.30-ഓടെ കൊച്ചിയിലെത്തും; സ്വീകരിക്കാൻ പ്രത്യേക സജ്ജീകരണം

കൊച്ചി: കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ 10.30-ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. നേരത്തെ രാവിലെ 8.30 ഓടെ എത്തുമെന്നായിരുന്നു…

4 hours ago