തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമെത്തുന്ന മുതിര്‍ന്ന പൗരന്മാരെയും ഭിന്നശേഷിക്കാരെയും വരി നിര്‍ത്താതെ അവര്‍ക്കു സേവനം ലഭ്യമാക്കണമെന്ന് ഉത്തരവ്. സര്‍ക്കാര്‍ ഓഫീസുകള്‍, വിവിധ നികുതി- ബില്‍ കൗണ്ടറുകള്‍ അടക്കമുള്ള സേവനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എത്തുന്ന മുതിര്‍ന്ന പൗരന്മാര്, ഗുരുതര രോഗം ബാധിച്ചവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ വരിനിര്‍ത്താതെ മുന്‍ഗണനയില്‍ സേവനം ലഭ്യമാക്കണമെന്നു സാമൂഹിക നീതി വകുപ്പു സെക്രട്ടറി ബിജു പ്രഭാകറിന്റെ ഉത്തരവില്‍ പറയുന്നു.
സര്‍ക്കാര്‍ ഓഫീസുകളിലും വിവിധ നികുതി-ബില്‍ കൗണ്ടറുകളിലും അടക്കം പൊതുജനങ്ങള്‍ ഇടപാടു നടത്തുന്ന സ്ഥലങ്ങളിലെല്ലാം മുതിര്‍ന്ന പൗരന്മാര്ക്കു പ്രത്യേക പരിഗണന നല്‍കണമെന്നും അവര്‍ക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ പ്രത്യേക പരിഗണന നല്‍കണമെന്നും നേരത്തെ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പലയിടത്തും പാലിക്കപ്പെടാതിരിക്കുന്നതു സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശം ചില ഓഫീസുകളിലെങ്കിലും പാലിക്കപ്പെടുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക ഉത്തരവു പുറത്തിറക്കിയത്.
പൊതുജനങ്ങള്‍ നേരിട്ടെത്തുന്ന പഞ്ചായത്ത്- വില്ലേജ് ഓഫീസുകള്‍, പോലീസ് സ്റ്റേഷനുകള്‍, വിവിധ സേവനങ്ങള്‍ക്കുള്ള പണം അടയ്ക്കാനെത്തുന്ന വൈദ്യുതി, ജല അഥോറിറ്റി ഓഫീസുകള്‍ തുടങ്ങിയവ അടക്കമുള്ളിടത്ത് ഇത്തരക്കാര്‍ക്ക് ആവശ്യമായ മുന്‍ഗണന ഒരുക്കണമെന്നും സ്ഥാപന മേധാവികള്‍ക്കുള്ള നിര്‍ദേശത്തിലുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ പരമാവധി ഭിന്നശേഷി സൗഹൃദമാക്കണമെന്ന നിര്‍ദേശം ചിലയിടത്തെങ്കിലും നടപ്പാക്കിയിട്ടില്ലെന്ന പരാതിയുണ്ട്.
അന്നത്തെ പ്രധാനമന്ത്രി ഗോവയെ മോചിപ്പിക്കാൻ നടപടിയെടുത്തില്ല ! സൈനിക നടപടി വൈകിപ്പിച്ചു ! എന്നാൽ ചെറിയ ഭൂഭാഗമായ ഗോവയ്ക്ക് വേണ്ടി…
ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…