ദില്ലി: വിമാനത്തിന് തീ പിടിച്ചതിനെതുടര്‍ന്ന് അടിയന്തരമായി അടച്ച ഗോവ വിമാനത്താവളം തുറന്നു. ഇന്ന് ഒരു മണിക്ക് വിമാനത്താവളത്തില്‍ നിന്നും ടേക്ക് ഒഫ് ചെയ്ത മിഗ് 29കെ ഫൈറ്റര്‍ വിമാനത്തിനാണ് തീപിടിച്ചത്. വിമാത്താവളം വീണ്ടും തുറന്ന വിവരം വ്യോമസേനാ വക്താവ് ഡി.കെ. ശര്‍മ്മ തന്റെ ട്വീറ്റിലൂടെയാണ് അറിയിച്ചത്. ഗോവ വിമാനത്താവളത്തില്‍ സാധാരണ വിമാനങ്ങളും വ്യോമസേനാ വിമാനങ്ങളും ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
മിഗ് വിമാനം പറന്നുയര്‍ന്നപ്പോള്‍ വിമാനത്തിന്റെ ഇന്ധന ടാങ്ക് ഇളകി താഴെ വീഴുകയായിരുന്നു.തുടര്‍ന്ന് വിമാനാത്താവളത്തിന്റെ പ്രധാന റണ്‍വേയില്‍ അല്‍പ്പനേരത്തേക്ക് തീ പടര്‍ന്നുപിടിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് വിമാനത്താവളം അടച്ചത്.
ഇപ്പോള്‍ ഇവിടെ യാത്രാവിമാനങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. ഇന്ധന ടാങ്ക് തകര്‍ന്ന് ഇന്ധനം റണ്‍വേയില്‍ പടര്‍ന്നത് കാരണമാണ് തീപിടുത്തമുണ്ടായത്. ഗോവയില്‍ തന്നെയുള്ള ദബോലിം വിമാനത്താവളത്തിലേക്ക് ഒരു ദൗത്യത്തിനായി പോകുകയായിരുന്നു വിമാനം. മിഗ് വിമാനങ്ങളില്‍ ആവശ്യമനുസരിച്ച് വേര്‍പെടുത്താനാവുന്ന ഇന്ധന ടാങ്കുകളാണ് ഉള്ളത്. വിമാനത്തിലെ പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വിമാനത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…
കൊച്ചിയില്‍ ജോലിയന്വേഷിച്ചെത്തിയ ദളിത് യുവതിയെ പൂട്ടിയിട്ട് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ്. സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ്…
തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കടുക്കുന്നു. സെക്രട്ടറിയുമായുള്ള കടുത്ത അതൃപ്തി മന്ത്രി മുഖ്യമന്ത്രി…
ഡല്‍ഹി : കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കപ്പലുകള്‍ക്ക് നേരെയുള്ള…
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…