തൃശൂര്‍: കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിന് കാവി പെയിന്റടിച്ച് തൊഴിലാളികള്‍. ത്രിവര്‍ണ പതാകയുടെ നിറം അടിക്കാനായിരുന്നു നേതൃത്വം തൊഴിലാളികളോട് ആവശ്യപ്പട്ടിരുന്നത്. എന്നാല്‍ അടിച്ചു വന്നപ്പോള്‍ കാവിയും പച്ചയും നിറത്തിലായി മാറി ഓഫീസ്. കോണ്‍ഗ്രസ് ഓഫീസ് പെയിന്റടിച്ച് തീര്‍ന്നപ്പോള്‍ ബിജെപി ഓഫീസായി തോന്നിപ്പിക്കുന്ന വിധത്തിലായി. ചൊവ്വാഴ്ചയാണ് പണി പൂർത്തിയായത്. സംഭവം വിവാദമായതോടെ അബദ്ധം പറ്റിയെന്ന് വിശദീകരിച്ച തൊഴിലാളികള്‍ ഇന്ന് രാവിലെയോടെ എത്തി നിറം മാറ്റിയടിച്ചു. കാവിക്ക് പകരം നിറം പച്ചയാക്കിയതോടെ ഓഫീസിൽ ഇപ്പോൾ പച്ചമയമാണ്.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തൃശൂരിലെത്തുന്നതിന് മുന്നോടിയായിട്ടാണ് ഡിസിസി ഓഫീസിന്റെ മുഖംമിനുക്കാന്‍ തീരുമാനിച്ചത്. നേരത്തെ തൂവെള്ളയായിരുന്ന ഓഫീസിൽ ത്രിവർണ്ണ പതാകയുടെ നിറം നൽകാനാണ് കോൺഗ്രസ് നേതാക്കൾ പദ്ധതിയിട്ടിരുന്നത്. എന്നാൽ രണ്ടു പ്രാവശ്യം നിറം മാറ്റിയിട്ടും ഓഫീസ് ത്രിവർണ്ണമായില്ല എന്നതാണ് ഏറെ കൗതുകകരം
ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സിബിഐ ക്ക് വിടണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സൂചന…
രമേശ് ചെന്നിത്തലയുടെ നീക്കങ്ങൾ സോണിയാ ഗാന്ധിയെ കുരുക്കിലാക്കുമോ ? ശബരിമല വിഗ്രഹങ്ങൾ കടത്തിയത് ഡി. മണി ? ശബരിമലയുമായി ബന്ധമുള്ള…
ഭാരതവിരുദ്ധ നിലപാടുകൾക്കായി അറിയപ്പെട്ട ഷെരിഫ് ഉസ്മാൻ ഹാദിയുടെ മയ്യത്ത് ആഘോഷമാക്കുന്ന മാധ്യമ സമീപനത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നു. മുൻ DGP…
മുത്തലാഖും, വിവാഹത്തിനുള്ള പ്രായപരിധിയും, മുസ്ലിം വ്യക്തി നിയമങ്ങളും വീണ്ടും പൊതുചർച്ചയുടെ കേന്ദ്രബിന്ദുവാകുന്നു. സ്ത്രീാവകാശങ്ങളും ഭരണഘടനാമൂല്യങ്ങളും സംബന്ധിച്ച ശക്തമായ സംവാദമാണ് #മുത്തലാഖ്…
ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars Atmosphere and Volatile…
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായിനിലവിലെ ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ…