ന്യൂഡൽഹി: ഇന്ത്യയുടെ പക്കൽ റഫാൽ വിമാനങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ പാകിസ്താനെതിരായ വ്യോമാക്രമണത്തിൽ ഇന്ത്യയ്ക്ക് കൂടുതൽ മേൽക്കൈ ലഭിക്കുമായിരുന്നുവെന്ന് വ്യോമസേനാ മേധാവി ബി.എസ് ധനോവ. ഫെബ്രുവരി 27 നാണ് ബാലകോട്ട് ആക്രമണത്തിന് പ്രതികാരം ചെയ്യാൻ പാക് യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചത്.
അതിനെ വ്യോമസേന വിജയകരമായി പ്രതിരോധിച്ചു. മിഗ് 21 ബൈസൺ, മിറാഷ് 2000 യുദ്ധവിമാനങ്ങൾ ആധുനികവത്കരിച്ചതിനാൽ പാകിസ്താന്റെ എഫ്-16 യുദ്ധവിമാനത്തെ നേരിടാനായി. എന്നാൽ ഇവയുടെ സ്ഥാനത്ത് റഫാൽ വിമാനങ്ങൾ ആയിരുന്നുവെങ്കിൽ വലിയരീതിയിൽ മുൻതൂക്കം ലഭിക്കുമായിരുന്നുവെന്നും വ്യോമസേനാ മേധാവി അവകാശപ്പെട്ടു.
ഫ്രാൻസിൽ നിന്ന് 36 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിൽ അഴിമതിയുണ്ടെന്നാരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വ്യോമസേനാ മേധാവിയുടെ പരാമർശം വരുന്നത്.
ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ആദിത്യ-L1 ദൗത്യം സൂര്യനെക്കുറിച്ചും ബഹിരാകാശ കാലാവസ്ഥയെക്കുറിച്ചും വിപ്ലവകരമായ പുതിയ കണ്ടെത്തലുകൾ പുറത്തുവിട്ടിരിക്കുകയാണ്.…
ഭൂമിയിലെ രാഷ്ട്രീയ മാറ്റങ്ങൾ ബഹിരാകാശത്ത് ഒരാളെ എങ്ങനെ ബാധിക്കും എന്നതിന്റെ വിസ്മയിപ്പിക്കുന്ന ഉദാഹരണമാണ് സോവിയറ്റ് യൂണിയന്റെ അവസാനത്തെ പൗരൻ എന്നറിയപ്പെടുന്ന…
100 കണക്കിന് ഭക്തർ പങ്കെടുക്കുന്ന തിരുവാഭരണ യാത്രയിലെ ഗുരുതര അനാസ്ഥ #KeralaSecurity #TerrorThreat #ISIS #Sabarimala #TempleSecurity #NationalSecurity #KeralaPolice…
ലക്ഷദ്വീപ് ഇന്ന് ഇന്ത്യയുടെ അഭിഭാജ്യഘടകമായി നിലകൊള്ളുന്നത് ദീർഘവീക്ഷണമുള്ള ഒരു ഭരണാധികാരിയുടെ സമയോചിതമായ ഇടപെടൽ കൊണ്ടുമാത്രമാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947-ലെ…
നമ്മുടെ സൗരയൂഥത്തിലെ അത്ഭുതങ്ങളെയും നിഗൂഢതകളെയും പറ്റി ശാസ്ത്രലോകത്തിന് എക്കാലത്തും ഏറെ കൗതുകങ്ങളുണ്ട്. എന്നാൽ ചിലിയിലെ വേര സി. റൂബിൻ ഒബ്സർവേറ്ററിയിൽ…
നമ്മുടെ ചുറ്റുമുള്ള ഭൂരിഭാഗം ആളുകളും സാമ്പത്തികമായും മാനസികമായും സമൃദ്ധി കൈവരിക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ കേവലം 1% ആളുകൾ മാത്രം ആ…