India

“അമേഠിയിൽ നിന്ന് ഒളിച്ചോടി വയനാട്ടിൽ അഭയം പ്രാപിച്ച രാഹുൽ, റായ്‌ബറേലിയിലും മത്സരിക്കുന്നത് വയനാട്ടിലെയും കേരളത്തിലെയും ജനങ്ങളോട് കാട്ടുന്ന കൊടും വഞ്ചന !” രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ദില്ലി : ജനരോഷം ഭയന്ന് അഞ്ച് വർഷം മുൻപ് അമേഠിയിൽ നിന്ന് ഒളിച്ചോടി വയനാട്ടിൽ അഭയം പ്രാപിച്ച രാഹുൽ ഗാന്ധി, ഇപ്പോൾ വയനാടിന് പുറമെ റായ്‌ബറേലിയിലും മത്സരിക്കുന്നത് വയനാട്ടിലെയും കേരളത്തിലെയും ജനങ്ങളോട് കാട്ടുന്ന കൊടും വഞ്ചനയാണെന്ന വിമർശനവുമായി കേന്ദ്ര മന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്‌ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ.

“തുടർച്ചയായി തന്നെ തെരഞ്ഞെടുത്തുപോന്നിരുന്ന അമേഠിയിലെ ജനങ്ങളോട് വിശ്വാസവഞ്ചന കാട്ടിയതിനാൽ അവിടെ തോൽക്കുമെന്ന് നന്നായറിയാമായിരുന്നതിനാലാണ് കഴിഞ്ഞ തവണ വയനാട്ടിലേക്ക് രാഹുൽ ഗാന്ധി ഓടിയത്. പക്ഷെ കഴിഞ്ഞ അഞ്ച് വർഷമായി അദ്ദേഹം വയനാട്ടിലെ ജനങ്ങൾക്കും കേരളത്തിലെ പൗരന്മാർക്കും വേണ്ടി ഒന്നും ചെയ്തില്ല. വയനാട്ടിലെ ജനങ്ങളുടെ ദുരിതം തുടരുകയാണ്. മനുഷ്യരും മൃഗങ്ങളും തമ്മിൽ അവിടെ സംഘർഷമുണ്ട്. വിഷയത്തിൽ രാഹുൽ ഗാന്ധി ഒന്നും ചെയ്തില്ല. വയനാട്ടിലെ ജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനോ നൈപുണ്യമുണ്ടാക്കുന്നതിനോ അദ്ദേഹം ഒന്നും ചെയ്തില്ല, വയനാട്ടിൽ നിക്ഷേപങ്ങൾക്കായി ഒന്നും ചെയ്തില്ല.

ഇപ്പോൾ വയനാട്ടിൽ നിന്ന് ജാമ്യമെടുത്ത് റായ്ബറേലിയിലേക്ക് മാറാൻ ആലോചിക്കുന്ന കാര്യവും, തന്നെ വിശ്വസിച്ച വയനാട്ടിലെ ശുദ്ധരായ വോട്ടർമാരിൽ നിന്ന് മറച്ചു വച്ചാണ് രാഹുൽ ഗാന്ധി വീണ്ടും അവിടെ മത്സരിക്കാനെത്തിയതെന്നിപ്പോൾ വെളിവായിരിക്കുന്നു. നിങ്ങളെ സേവിക്കാൻ എനിക്ക് കഴിയില്ലെന്ന് വയനാട്ടിലെ ജനങ്ങളോട് തുറന്നു പറയാനുള്ള ഔചിത്യം പോലും അദ്ദേഹം കാട്ടിയില്ല. കുടുംബ സീറ്റ് നിലനിർത്തുന്നതിന് റായ്ബറേലിയിലേക്കോടിയ രാഹുൽ വയനാട്ടിലെ ജനങ്ങളോട് കാട്ടിയത് കൊടും വഞ്ചനയാണ്. “ജനങ്ങളെ വിഡ്ഢികളാക്കാം, തെറ്റിദ്ധരിപ്പിക്കാം, നുണകൾ കൊണ്ട് തീറ്റിപ്പോറ്റാം, ജനങ്ങൾക്ക് തെറ്റായ വിവരങ്ങൾ നൽകാം, ജനങ്ങളെ ചൂഷണം ചെയ്യുന്നത് തുടരാമെന്നെല്ലാം ഇപ്പോഴും വിശ്വസിക്കുന്ന കോൺഗ്രസിൻ്റെയും കോൺഗ്രസ് കുടുംബത്തിൻ്റെയും തനി സ്വഭാവമാണിത് കാണിക്കുന്നത്.

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിൻ്റെ പിന്തുണ ഒന്നു കൊണ്ട് മാത്രമാണ് താനിന്നും വയനാട്ടിൽ പിടിച്ചു നിൽക്കുന്നതെന്നദ്ദേഹത്തിന് നന്നായറിയാം. എന്നാൽ എത്ര വോട്ടുബാങ്കുണ്ടായിട്ടും വയനാട്ടിൽ ബിജെപിയുടെ കെ. സുരേന്ദ്രനും സിപിഐയിലെ ആനി രാജയ്ക്കും എതിരായ കടുത്ത പോരാട്ടത്തിലാണ് രാഹുൽ ഗാന്ധി. ഇത്തവണ രാഹുൽ ഗാന്ധി വയനാട്ടിൽ വിജയിക്കുക ദുഷ്‌കരമാണ്.

അതെ സമയം അദ്ദേഹം ഇനിയൊരിക്കലും അമേഠിയിലേക്ക് തിരിച്ചുപോകില്ല എന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട. സ്മൃതി ഇറാനി വളരെയധികം വികസന കാര്യങ്ങൾ ചെയ്ത അമേഠിയിൽ പോയാൽ അദ്ദേഹം വീണ്ടും തോൽക്കും. വോട്ടർമാർ സ്‌മൃതിയെ വിശ്വസിക്കുകയും അവർക്കുള്ള പിന്തുണ തുടരുകയും ചെയ്യും. അതുകൊണ്ടാണ് അമേഠി വിട്ട് കുടുംബ സീറ്റായ റായ്‌ബറേലിയിലേക്ക് രാഹുൽ കണ്ണയക്കുന്നത്. എന്നാൽ റായ്ബറേലിയിലും രാഹുൽ ഗാന്ധി തോൽക്കുമെന്നുറപ്പാണ്, കാരണം ഇത്തരം കെട്ടിയിറക്കൽ രാഷ്ട്രീയം ഭാരതീയർ ഇനിയും ആഗ്രഹിക്കുന്നില്ല. നേതാക്കളുടെ പ്രശസ്തമായ കുടുംബപ്പേര് ഉപയോഗിക്കുക, നുണകളുടെയും വാഗ്ദാന ലംഘനങ്ങളുടെയും രാഷ്ട്രീയം കളിക്കുക ഇവയൊന്നും 2024-ലെ ഇന്ത്യയിൽ വിലപ്പോകില്ല.” – രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Anandhu Ajitha

Recent Posts

വോഡാഫോൺ ഐഡിയയുടെ അഞ്ചിലൊരു ഉപയോക്താവും നിഷ്‌ക്രിയമെന്ന് ട്രായ് ഡാറ്റ.

ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…

9 hours ago

ഒളിവ് ജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തില്‍; പാലക്കാട് എത്തി വോട്ട് ചെയ്തു : ചായ കുടിച്ചതിന് ശേഷം നേരെ എം .എൽ .എ ഓഫീസിലേക്ക് ; ഇവിടെ തന്നെ ഉണ്ടാകും എന്ന് മാധ്യമങ്ങളോട് …

പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…

10 hours ago

ധർമ്മസ്ഥല കൂട്ടക്കൊല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി I DHARMASATHALA CASE

ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…

12 hours ago

തിരുപ്പറം കുണ്ഡ്രത്തിൽ സമനിലതെറ്റി ഡിഎംകെ

തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…

12 hours ago

എട്ടാം ശമ്പള കമ്മീഷൻ ഉടൻ . |Eighth Pay Commission Coming Soon |

2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…

16 hours ago

ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. | Bha Bha Ba

ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…

16 hours ago