ദില്ലി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ മൊബൈല്‍ ഫോണില്‍ കുത്തി സമയം ചെലവഴിച്ച് കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. കേള്‍വിക്കാരുടെ മുന്‍ നിരയില്‍ സോണിയ ഗാന്ധിക്കൊപ്പമാണ് രാഹുല്‍ ഇരുന്നത്.
എന്നാല്‍ രാഹുലിന്റെ ശ്രദ്ധയില്ലായ്മ അവസാനിപ്പിക്കാന്‍ ഒടുവില്‍ സോണിയാ ഗാന്ധിക്ക് കണ്ണുരുട്ടേണ്ടി വന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.രാഷ്ട്രപതിയുടെ ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തിനിടെ പകുതിയിലധികം നേരം മൊബൈല്‍ ഫോണില്‍ കുത്തിയും ഫോട്ടോകളെടുത്തും അമ്മയോട് സംസാരിച്ചുമാണ് രാഹുല്‍ സമയം ചെലവഴിച്ചത്.
പുതിയ ഇന്ത്യ ശ്രീനാരായണ ഗുരുവിന്റെ ആശയത്തിലൂടെ കെട്ടിപ്പടുക്കുമെന്ന് പറഞ്ഞ രാഷ്ട്രപതിയുടെ പ്രസംഗത്തിനിടെ പലപ്പോഴും പാര്‍ലമെന്റില്‍ കരഘോഷം മുഴങ്ങി. എന്നാല്‍ അതിലൊന്നും രാഹുല്‍ ശ്രദ്ധിച്ചതേയില്ല. മോദി സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ നേട്ടങ്ങളെക്കുറിച്ച് രാഷ്ട്രപതി പറഞ്ഞപ്പോഴും അതെന്നും കേള്‍ക്കാത്ത മട്ടിലായിരുന്നു രാഹുലിന്റെ ഇരിപ്പ്.ഇത് ശ്രദ്ധയില്‍പ്പെട്ട സോണിയ രാഹുലിനെ രൂക്ഷഭാവത്തില്‍ നോക്കിയത്.ഉറി, ബലാക്കോട്ട് മിന്നലാക്രമണങ്ങളെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ സമീപത്തിരുന്ന സോണിയാ ഗാന്ധി പോലും അനുകൂലമായാണ് പ്രതികരിച്ചത്.എന്നാല്‍ രാഹുലിന്റെ ഭാഗത്ത് നിന്ന് ഒരു രീതിയിലുള്ള പ്രതികരണവുമുണ്ടായില്ല.
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…