Kerala

ദുരന്ത മുഖത്ത് സ്വന്തം ജീവൻ മറന്ന് രക്ഷാപ്രവർത്തനത്തിനിറങ്ങിയ ഭാരതത്തിന്റെ വീരപുത്രന്മാരെ മറന്ന് രാഹുൽ ഗാന്ധി ; മൂന്നാംപക്കം ദുരന്തമുഖത്ത് എത്തിയ മുൻ വയനാട് എംപി നന്ദി പറയുന്നതിൽ സൈന്യത്തെ ഒഴിവാക്കി; രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഉരുൾപ്പൊട്ടിയെത്തിയ മഹാ ദുരന്തത്തിൽ പകച്ചു നിൽക്കുകയാണ് ഇന്ന് വയനാട്. മുണ്ടക്കൈയും ചൂരൽമലയും നാമാവശേഷമായി. മരണസംഖ്യ 300 ഓട് അടുക്കുന്നു. ഇനിയും ഇരു നൂറിലധികം ആളുകളെ കാണാനില്ല. ദുരിതാശ്വാസ പ്രവർത്തനവും രക്ഷാപ്രവർത്തനവും ഏകോപിപ്പിക്കുവാൻ കേന്ദ്രമന്ത്രി ജോർജ് കുര്യനെ പ്രധാനമന്ത്രി നരേന്ദ്രമോദി ചുമതലപ്പെടുത്തുകയും പ്രതികൂല കാലാവസ്ഥയും തരണം ചെയ്തു അദ്ദേഹം ചൂരൽമല അടക്കമുള്ള ദുരന്ത മേഖലകൾ സന്ദർശിക്കുകയും ചെയ്തു. ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് കണ്ട് തിരിച്ചറിഞ്ഞ് പരമാവധി കേന്ദ്ര സഹായം കേന്ദ്രസർക്കാരിൽ നിന്ന് വയനാടിന് ലഭ്യമാക്കാനാണ് അപകടാവസ്ഥ നിലനിൽക്കെ പോലും അദ്ദേഹം ദുരന്തമുഖം സന്ദർശിച്ചത്. പശ്ചിമബംഗാൾ,ഗോവ ഗവർണർമാരും വയനാട്ടിൽ എത്തിയിരുന്നു. അപ്പോഴും വയനാട്ടുകാർ ഒരേ തുരത്തിൽ ചോദിച്ചത് തങ്ങൾ തെരഞ്ഞെടുത്തു പാർലമെന്റിലേക്ക് അയച്ച തങ്ങളുടെ എംപി എവിടെ എന്നാണ്. രാജ്യം പോലും ഞെട്ടിത്തരിച്ച് നിൽക്കുന്ന മഹാ ദുരന്തത്തിൽ വയനാടിനെ സാന്ത്വനിപ്പിച്ചുകൊണ്ട് സന്ദർശനം നടത്തുവാൻ രണ്ടാം ദിനത്തിനും രാഹുൽ ഗാന്ധിക്ക് കഴിഞ്ഞില്ല. കഴമ്പില്ലാത്ത ആരോപണം ഉന്നയിച്ച് വാർത്തകളിലെ തലക്കെട്ടുകളിൽ താരമാകുവാൻ അയാൾ പാർലമെന്റിൽ ഷോ കാണിക്കുന്നതിന്റെ തിരക്കിലായിരുന്നു. ഒടുവിൽ ദുരന്തത്തിന് മൂന്നാംപക്കം രാഹുൽ ദുരന്തമുഖത്തെത്തി. സഹോദരിയും വയനാട് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. ഉപതെരഞ്ഞെടുപ്പിലും വോട്ട് കിട്ടണമല്ലോ.വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന ചൂരല്‍ മലയില്‍ ഇരുവരും സന്ദര്‍ശനം നടത്തി.

കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലുള്‍പ്പടെയുള്ള പാര്‍ട്ടി നേതാക്കളും രാഹുലിനെ അനുഗമിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുല്‍ റോഡ് മാര്‍ഗമാണ് വയനാട്ടിലെത്തിയത്.കഴിഞ്ഞ അഞ്ച് വർഷം വയനാട് എംപിയായിരുന്ന രാഹുൽ, ഇത്തവണയും വയനാടിൽ നിന്നും ജയിച്ചിരുന്നുവെങ്കിലും സമാന്തരമായി മത്സരിച്ച റായ്‌ബറേലിയെയാണ് മണ്ഡലമായി തെരഞ്ഞെടുത്തത്. അതിന്റെ സാഹചര്യത്തിലാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. വീണ്ടും ഉരുൾപ്പൊട്ടൽ സാധ്യതയുള്ളതിനാൽ വിദഗ്ദോപദേശം അനുസരിച്ചാണ് രാഹുലിന്റെ സന്ദർശനം നീണ്ടതെന്നാണ് വിശദീകരണം ലഭിക്കുന്നത്.

എന്നാൽ ദുരന്തമുഖത്ത് രക്ഷാപ്രവർത്തകർക്ക് നന്ദി പറയവേ രാഹുൽ ഗാന്ധി മനപ്പൂർവമായാണോ എന്നറിയില്ല എന്തായാലും സൈന്യത്തെ ഒഴിവാക്കിയിരിക്കുകയാണ്. ദുരന്തമുഖത്ത് ഉറക്കം പോലും ഉപേക്ഷിച്ച് ആദ്യം മുതൽ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയവരാണ് നമ്മുടെ ധീര സൈനികർ. മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനത്തിന് മുന്നോട്ടിറങ്ങിയതും സൈന്യം തന്നെയാണ്. എന്നിട്ടും ഒരു നന്ദി വാക്ക് പോലും രാഹുലിന്റെ വായിൽ നിന്ന് വന്നില്ല. വിഷയത്തിൽ രാഹുലിനെതിരെ രൂക്ഷ വിമർശവുമായി സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ദുരന്തമുഖത്ത് സ്വന്തം ജീവൻ മറന്ന് രക്ഷാപ്രവർത്തനത്തിനിറങ്ങിയ ഭാരതത്തിന്റെ വീരപുത്രന്മാരെ രാഹുൽ ഗാന്ധി മറന്നാലും കേരളം ഒറ്റക്കെട്ടായി എന്നും ഓർമ്മിക്കും എന്ന് അദ്ദേഹം കുറുപ്പിലൂടെ പറയുന്നു.

കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക്‌ കുറിപ്പ് വായിക്കാം.

ശ്രീ. രാഹുൽഗാന്ധി നന്ദി പറയാൻ മറന്നുപോയ നമ്മുടെ സൈനികരാണ് ഈ ദുരന്തമുഖത്ത് ഏറ്റവും ദുഷ്കരമായ ദുരന്തനിവാരണത്തിനായി അതിസാഹസികമായി സ്വന്തം ജീവൻ മറന്ന് പ്രവർത്തിച്ചത്. അവർ നൂറുകണക്കിനാളുകളെ രക്ഷപ്പെടുത്തി. അനേകം മൃതദേഹങ്ങൾ കണ്ടെടുത്തു. ദ്രുതഗതിയിൽ പാലം നിർമ്മിച്ചു. അവരെ താങ്കൾ മറന്നാലും കേരളം ഒറ്റക്കെട്ടായി എന്നും ഓർമ്മിക്കും. #IndianArmy #WayanadLandslide

Anandhu Ajitha

Recent Posts

സിഡ്‌നി ആക്രമണം: ഭീകരന്റെ യാത്രാ വിവരങ്ങൾ പുറത്ത് ! SIDNEY ATTACK

കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…

14 minutes ago

ശ്രീനിവാസന് ആദരാഞ്ജലികൾ

ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…

41 minutes ago

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വെടിക്കെട്ട് മുതൽക്കൂട്ടായി ! ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി സഞ്ജു സാംസൺ

മുംബൈ: അടുത്ത കൊല്ലം നടക്കുന്ന ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം…

1 hour ago

മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. അവസാന ദിവസത്തെ കാഴ്ചകൾ കാണാം

തിരുവനന്തപുരത്തിന്റെ വീഥികളെ കലയുടെയും ചർച്ചകളുടെയും കേന്ദ്രമാക്കി മാറ്റിയ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. കിലോമീറ്ററുകൾ താണ്ടി എത്തുന്ന ഡെലിഗേറ്റുകളും, തിയേറ്ററുകൾക്ക്…

1 hour ago

അമേരിക്ക പുറത്തുവിട്ട എപ്‌സ്റ്റൈൻ ഫയലിൽ പ്രതീക്ഷ അർപ്പിച്ചവർക്ക് തെറ്റി EPSTEIN FILES

നടന്നത് അമേരിക്കയിലെ ഒരു ലൈംഗീക കുറ്റവാളിയുടെ മോദിയെ ബന്ധിപ്പിക്കാനുള്ള ഗൂഢ ശ്രമം ! മോദിയുടെ ചോര കാണാൻ കൊതിച്ചിരുന്ന പ്രതിപക്ഷ…

1 hour ago

ധ്യാനിന്റെ 37-ാം ജന്മദിനത്തിൽ ശ്രീനിവാസന്റെ അപ്രതീക്ഷിത വിയോഗം; ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത അച്ഛൻ – മകൻ കോംബോ

സിനിമാ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ വേർപാട്. മലയാളത്തിലെ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച ശ്രീനിവാസന്റെ വേർപ്പാട് മകൻ ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ്…

2 hours ago