1962ൽ ചൈന കൈയ്യേറി എടുത്ത അക്സായി ചിൻ മേഖലയിൽ ചൈന ഭൂഗർഭ അറകൾ ഉണ്ടാക്കിയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. കൂറ്റൻ ടണലുകളും പണിത് കിലോമീറ്റർ നീളുന്ന ഭൂഗർഭ തുരങ്കങ്ങൾ ലഡാക്ക് അതിർത്തിയിലേക്ക് നീളും എന്നാണ് റിപോർട്ടുകൾ. കഴിഞ്ഞ ഏതാനും ദിവസങ്ങൾ മുമ്പാണ് രാഹുൽ ഗാന്ധി ലഡാക്ക് അതിർത്തിയിൽ എത്തി ചൈന കർഷകരുടെ ഭൂമി കൈയ്യേറി എന്ന അവകാശ വാദം ഉന്നയിച്ച് വിവാദം ഉണ്ടാക്കിയത്. എന്നാൽ 1962ൽ രാഹുൽ ഗാന്ധിയുടെ മുത്തച്ചൻ ജവഹർലാൽ നെഹ്രു ഒപ്പിച്ച് വയ്ച്ച ദുരന്തത്തിന്റെ ദുരിതമാണ് ഇപ്പോൾ ഇന്ത്യക്കാർ അനുഭവിക്കുന്നത്. ഇപ്പോൾ ചൈന വൻ തുരങ്കങ്ങൾ നിർമ്മിച്ചിരിക്കുന്നത് അക്സായി ചിൻ എന്ന സ്ഥലത്താണ്. അതിന്റെ ദിശ നോക്കുമ്പോൾ ലഡാക്കിൽ മുമ്പ് ഇന്ത്യ- ചൈന സംഘർഷം ഉണ്ടായ ലഡാക്കിലെ ഡെപ്‌സാങ് സമതലത്തിൽ നിന്ന് അറുപത് കിലോമീറ്റർ കിഴക്കായിട്ടാണ്. നിലവിലെ ഇന്ത്യ- ചൈന വെടി നിർത്തൽ രേഖയിലേക്ക് ഭൂഗർഭ തുരങ്കം നീണ്ടാൽ അത് ഇന്ത്യയേ സംബന്ധിച്ച് വൻ പ്രത്യാഘാതം ഉണ്ടാക്കും. കര വ്യോമ യുദ്ധത്തിൽ തകർക്കാൻ പറ്റാത്ത പ്രതിരോധം ഭൂമിക്കടിയിൽ ചൈന നിർമ്മിക്കുമ്പോൾ 1962ൽ ഇന്ത്യ ഭരിച്ചവർ കാട്ടിക്കൂട്ടിയ നെറികേടുകൾക്ക് ഇപ്പോൾ ഇരകളാകുന്നു എന്നതാണ് സത്യം.
ഹൈവേ മോഡലിൽ ചൈന നിർമിക്കുന്ന തുരങ്കത്തിന്റെ ഇരു ഭാഗത്തേക്കും പണിതുകൊണ്ടിരിക്കുന്ന 2 ഗുഹാമുഖങ്ങളാനുള്ളത്. വലിയ പർവതം തുരന്നാണ് ഇന്ത്യൻ അതിർത്തിയിലേക്ക് ചൈന എത്തുന്നത്. കട്ടിയേറിയ കൂറ്റൻ പാറ നിറഞ്ഞ പർവത നിരകൾക്ക് അടിയിലൂടെയാണ് തുരങ്ക നിർമ്മാണം. മുമ്പ് പറഞ്ഞത് പോലെ ലഡാക്കിലെ ഡെപ്‌സാങ് സമതലത്തിൽ നിന്ന് അറുപത് കിലോമീറ്റർ കിഴക്കായി അക്സായി ചിൻ എന്ന പ്രദേശത്താണ് ഇതിന്റെ നിർമ്മാണം നടക്കുന്നത്. അതേസമയം, അക്സായി ചിൻ എന്ത് എന്ന് അറിയണം എങ്കിൽ അല്പം ചരിത്രം കൂടി നമ്മൾ മനസിലാക്കണം. 1962ലെ യുദ്ധത്തിൽ ചൈന യാതൊരു എതിർപ്പുകളും ഇല്ലാതെ ഇന്ത്യൻ മണ്ണിലേക്ക് കുതിച്ച് കയറി. ഇത്തരത്തിൽ മാസങ്ങൾ കഴിഞ്ഞിട്ടും ചൈന ഇന്ത്യൻ ഭൂമി കൈയ്യേറി വരുന്നത് ജവഹർലാൽ നെഹ്രു സർക്കാർ അറിഞ്ഞില്ല. അതിർത്തിയിൽ അന്ന് ഇന്ത്യൻ സൈന്യത്തെ ജവഹർലാൽ നെഹ്രു വിന്യസിച്ചിട്ടില്ലായിരുന്നു. തുടർന്ന് ചൈന അക്സായി ചിൻ എന്ന പ്രദേശം മുഴുവൻ കൈക്കലാക്കുകയും കാശ്മീർ, ലഡാക്ക്, അരുണാചൽ എന്നീ മേഖലയിലേക്ക് നീങ്ങാൻ തുടങ്ങുകയും ചെയ്തു. അപ്പോഴാണ് ചൈനയുടെ യുദ്ധം ഇന്ത്യ മനസിലാക്കുന്നത്.
ഒരു പക്ഷേ ജവഹർലാൻ നെഹ്രു ഇത് നേരത്തേ അറിഞ്ഞിട്ടും നിശബ്ദമായിരുന്നോ എന്നും വ്യക്തമല്ല. അത്ര ദുർബലമായിരുന്നു അന്നത്തേ ഇന്ത്യയും ഇന്ത്യൻ സർക്കാരും, ഇന്ത്യയുടെ പ്രതിരോധവും. ചൈന 1962ൽ ഏകപക്ഷീയമായി ലഡാക്കിലേക്കും കാശ്മീരിലേക്കും അരുണാചലിലേക്കും സൈനീക വ്യന്യാസം തുടങ്ങിതോടെ രക്ഷയില്ലാതെ നെഹ്രു അമേരിക്കൻ സഹായം അപേക്ഷിച്ചു. ആയുധങ്ങൾക്കായും സൈനീക സഹായത്തിനും ഇസ്രായേലിനോടും അപേക്ഷിച്ചു. ആപത്തിൽ അന്ന് ഇന്ത്യക്കൊപ്പം യുദ്ധം ചെയ്യാൻ എത്തിയ 2 സുഹൃത്തുക്കൾ ആയിരുന്നു അമേരിക്കയും ഇസ്രായേലും. ഇസ്രായേൽ ഇന്ത്യക്ക് ആയുധങ്ങളും അത് ഉപയോഗിക്കാൻ സൈനികരുമായി പടക്കപ്പൽ അയച്ചു. ഇതേ സമയം അമേരിക്ക ചെയ്തത് അതിനേക്കാൾ കടുത്ത നടപടി ആയിരുന്നു. ഇന്ത്യൻ ഭൂമി കൈയ്യേറുന്നത് ഉടൻ നിർത്തിയില്ലേൽ തങ്ങൾ ചൈനക്കെതിരേ യുദ്ധം നയിക്കും എന്നും ഇന്ത്യക്കൊപ്പം ചൈനയേ നേരിടും എന്നും അമേരിക്ക അന്ത്യശാസനം നല്കി. അമേരിക്കൻ അന്ത്യ ശസനത്തിൽ മാത്രമാണ് ചൈന അന്ന് ഭയന്നത്. കാരണം, അമേരിക്ക ജപ്പാനേ ചുട്ട് കരിച്ചത് ചൈനക്ക് നന്നായറിയാമായിരുന്നു. അമേരിക്കയേയും ഇസ്രായേലിനേയും ഭയന്ന് അന്ന് ചൈന അധിനിവേശം നിർത്തി. ഇതോടെ അമേരിക്കയും ഇസ്രായേലും രംഗത്ത് വന്നതിനാൽ മാത്രം അന്ന് ഇന്ത്യക്ക് കാശ്മീരും, അരുണാചലും, ലഡാക്കും രക്ഷിക്കാൻ ആയി. അല്ലെങ്കിൽ ഇപ്പോൾ അക്സായി ചിൻ എന്ന പ്രദേശം എങ്ങിനെ ചൈനയുടെ കൈവശം ഇരിക്കുന്നോ ആ ഗതി കാശ്മീരിനും അരുണാചലിനും അന്നേ വരുമായിരുന്നു. കാരണം ഏകപക്ഷീയമായ അധിനിവേശം ആയിരുന്നു അന്നുണ്ടായിരുന്നത്. ഇന്ത്യക്ക് എതിർക്കാൻ പോയിട്ട് അതിർത്തിയിൽ പോലും പട്ടാളം ഇല്ലാത്ത അവസ്ഥയായിരുന്നു.
അതേസമയം, 1962ലെ യുദ്ധം അവസാനിച്ചപ്പോൾ അക്സായി ചിൻ എന്ന ഇന്ത്യൻ ഭൂമി ചൈന പരിപൂർണ്ണമായി കൈയ്യടക്കിയിരുന്നു. തമിഴുനാടിനേക്കാൾ വലിപ്പം ഉള്ള ഭൂ പ്രദേശം ആണ് അക്സായി ചിൻ. ഇപ്പോൾ ഈ ഇന്ത്യൻ ഭൂമിയിലാണ് തുരങ്കം പണി പുരോഗമിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വൻതോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് അക്സായി ചിൻ മേഖലയിൽ നടക്കുന്നത്, ഇന്ത്യൻ വ്യോമാക്രമണങ്ങളിൽ നിന്നും വിപുലീകൃത പീരങ്കി ആക്രമണത്തിൽ നിന്നും രക്ഷപെടാനാണ് ചൈന പർവതങ്ങൾ തുരന്ന് വൻ നിർമ്മാനവും ആയുധ പുരകളും ഒക്കെ ഇവിടെ പണിയുന്നത്. ഇതിനിടെ അരുണാചൽ പ്രദേശിനെയും അക്സായി ചിന്നിനെയും പുതിയ “സ്റ്റാൻഡേർഡ് മാപ്പിൽ” ഉൾപ്പെടുത്തിക്കൊണ്ട് ഇന്ത്യൻ പ്രദേശം തങ്ങളുടേതാണെന്ന് അവകാശപ്പെടാനുള്ള ചൈനയുടെ ഏറ്റവും പുതിയ നീക്കത്തെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ തള്ളിക്കളഞ്ഞു. ചൈന തങ്ങളുടേതല്ലാത്ത ഭൂപ്രദേശങ്ങളുള്ള ഭൂപടങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. അത് അവരുടെ പഴയ ശീലമാണ്. ഇന്ത്യയുടെ ചില ഭാഗങ്ങൾ ചേർത്ത് ചൈന ഭൂപടം ഇറക്കിയാൽ അതൊന്നും മാറില്ല. വേണമെങ്കിൽ ചൈനയേ മൊത്തമായി ഉൾപ്പെടുത്തി ഇന്ത്യക്കും ഭൂപടം ഇറക്കാമെന്നാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ തിരിച്ചടിച്ചത്. അതേസമയം, ഇന്ത്യ സമീപകാലത്ത് മഹാ വിനാസകാരികളായ ആയുധങ്ങൾ ലഡാക്ക് അതിർത്തിയിൽ വ്യന്യസിച്ചിട്ടുണ്ട്. അണുവായുധം മുതൽ ഇന്നു വരെ ലോകം കാണാത്ത ആയുധങ്ങൾ വരെ അതിൽ ഉണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അതിൽ ചൈനയേ മൊത്തത്തിൽ നശിപ്പിക്കാൻ പോലും സാധിക്കുന്ന ആയുധങ്ങൾ വരെ ലഡാക്കിൽ ഇന്ത്യക്ക് ഉണ്ട്.
ഇതിനേ എല്ലാം മറികടക്കാൻ ഇപ്പോൾ ചൈന ഭൂമി തുരന്ന് അതിനുള്ളിൽ ഒളിക്കുകയാണ്. അതിർത്തിയോട് ചേർന്ന് ഭൂഗർഭ സൗകര്യങ്ങൾ സ്ഥാപിക്കുന്നതിലൂടെ ഇന്ത്യയേ പ്രതിരോധിക്കുകയാണ് ചൈനയുടെ തന്ത്രം. ഇതിനേ ഇന്ത്യ എങ്ങിനെ മറികടക്കും എന്ന് പറയാനാവില്ല. അതേസമയം, ഒരർഥത്തിൽ ചൈന ഇപ്പോൾ ഭയപ്പാടിലാണ് എന്നും പറയാം. ലഡാക്കിൽ ചൈനയ്‌ക്കെതിരെ ഇന്ത്യൻ വ്യോമസേനയുടെ മുൻനിര എയർബേസുകൾ പ്രവർത്തിക്കുന്നുണ്ട്. ശ്രീനഗറും അവന്തിപുരയും പരമ്പരാഗതമായി മുൻനിര IAFയുദ്ധവിമാന താവളങ്ങളാണെങ്കിലും, പാംഗോങ് തടാകത്തിന് സമീപം 13,700 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നിയോമയിലെ എയർ ലാൻഡിംഗ് ഗ്രൗണ്ടിൽ റൺവേ നീട്ടാനും ഇന്ത്യൻ വ്യോമസേന നീക്കം നടത്തുകയാണ്. റഫാലുകൾ അടക്കം ലഡാക് അതിർത്തിയിൽ ഇന്ത്യ വ്യന്യസിച്ച് മാരകമായ പ്രഹരം ഒരുക്കുമ്പോൾ ഭൂമി തുരന്ന് അതിൽ ഒളിക്കാനാണ് ഇപ്പോൾ ചൈനീസ് തന്ത്രം. ഇന്ത്യയുടെ പൂർണ്ണ തോതിലുള്ള സൈനിക വർദ്ധനവ് ഉണ്ടായാൽ സാധ്യമായ പീരങ്കികൾക്കും വ്യോമാക്രമണങ്ങൾക്കും എതിരെ ചൈന പ്രതിരോധം തീർക്കുകയാണ്. ഇനി ഒരു യുദ്ധം ഉണ്ടായാൽ ഇന്ത്യ ഈ പ്രദേശത്തേക്ക് ഇരച്ചു കയറും. നെഹ്രു നഷ്ടപ്പെടുത്തിയ ഭൂമി തിരികെ പിടിക്കാൻ വൻ പോരാട്ടം നടത്തും.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…
ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…
ഭീകരർ ആശയ വിനിമയത്തിന് ഉപയോഗിച്ചത് ചാറ്റിംഗ് ആപ്പുകൾ ! ഓരോരുത്തരും ഒന്നിലധികം ഫോണുകൾ ഉപയോഗിച്ച് ! ഉപയോഗിച്ചത് നിരവധി സിം…
വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…
2025, Nov 1ൽ കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥനമായി എന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചത് വിപുലമായ ചടങ്ങിലായിരുന്നു . നിരവധി…