Featured

ചൈനയെ വാഴ്ത്തി രാഹുൽ ഗാന്ധി; ഒരൊറ്റ ഡയലോഗിൽ വായടപ്പിച്ച് പ്രഹ്ളാദ് ജോഷി

ചൈനയെ വാഴ്ത്തി രാഹുൽ ഗാന്ധി; ഒരൊറ്റ ഡയലോഗിൽ വായടപ്പിച്ച് പ്രഹ്ളാദ് ജോഷി | Rahul Gandhi

ചൈനയെ പുകഴ്ത്തിയും ഇന്ത്യയ്‌ക്കെതിരെ ആഞ്ഞടിച്ചും രാഹുൽ ഗാന്ധി. ചൈനക്കാർക്ക് എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇന്ത്യയുടെ വിദേശനയത്തിന്റെ ഏറ്റവും വലിയ തന്ത്രപരമായ ലക്ഷ്യം പാകിസ്താനെയും ചൈനയെയും വേറിട്ട് നിർത്തുക എന്നതാണ്. നിങ്ങൾ ചെയ്തത് അവരെ ഒരുമിപ്പിക്കുകയായിരുന്നുവെന്നും രാഹുൽഗാന്ധിയുടെ ആരോപിച്ചു. പാർലമെന്റിൽ ജുഡീഷ്യറിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്തവനയ്‌ക്കെതിരെ ശക്തമായി തിരിച്ചടിച്ച് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. രാഹുൽ ചൈനയെ പുകഴ്‌ത്തിയതിനെയും കേന്ദ്രമന്ത്രി അപലപിച്ചു.

രാഹുൽ ആശയക്കുഴപ്പവും ബുദ്ധിശൂന്യനുമായ നേതാവാണെന്ന് പറഞ്ഞു. ജുഡീഷ്യറി, തിരഞ്ഞെടുപ്പ് കമ്മീഷൻ, പെഗാസസ് എന്നിവയെല്ലാം ‘സംസ്ഥാനങ്ങളുടെ ശബ്ദം തകർക്കാനുള്ള ഉപകരണങ്ങളാണ്’ എന്ന് രാഹുൽ ഗാന്ധി ലോക്‌സഭയിൽ പറഞ്ഞു. ജനഹൃദയങ്ങൾ കീഴടക്കിയാണ് നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്നത്. നെഹ്‌റു കുടുംബത്തിൽ ജനിച്ചത് കൊണ്ട് മാത്രം കോൺഗ്രസ് നേതാവ് ബഹുമാനിക്കപ്പെടുന്നു.

അതിനാൽ രാഹുൽഗാന്ധി, മോദിയെ ‘രാജാവ്’ എന്ന് വിശേഷിപ്പിക്കുന്നതിൽ അത്ഭുതമില്ലെന്ന് ജോഷി പറഞ്ഞു. ‘അദ്ദേഹം പ്രധാനമന്ത്രി മോദിയെ ‘രാജാവ്’ എന്ന് വിളിച്ചിരുന്നു. കോൺഗ്രസ് നേതാവായി സംസാരിക്കാൻ അദ്ദേഹത്തിന് അവസരം ലഭിക്കുന്നത് നെഹ്‌റു കുടുംബം കാരണമാണെന്നും എന്നാൽ പ്രധാനമന്ത്രി മോദി ജനങ്ങളുടെ ഹൃദയം കീഴടക്കിയിട്ടുണ്ടെന്നും, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നേതാവാണെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.

admin

Share
Published by
admin

Recent Posts

ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറവ് ! കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : കേരളാ സിലബസിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറഞ്ഞു. 2.44 ലക്ഷം കുട്ടികളാണ്…

53 mins ago

ലണ്ടനിൽ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ നിലയിൽ നേരിയ പുരോഗതി ! അക്രമി എത്തിയത് മൂന്ന് വർഷം മുമ്പ് മോഷണം പോയ ബൈക്കിൽ

ലണ്ടനിലെ ഹാക്ക്നിയിലെ ഹോട്ടലിൽ വെച്ച് വെച്ച് അക്രമിയുടെ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി.ബർമിങ്ഹാമിൽ ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന…

1 hour ago

മൂന്നാമതും മോദിയെത്തിയാൽ ! ഈ മൂന്ന് മേഖലകളിൽ ഉണ്ടാകുക സ്വപ്നസമാനമായ കുതിച്ചുച്ചാട്ടം !

മുംബൈ : ഹാട്രിക് വിജയവുമായി നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലേറുമെന്ന ശക്തമായ സൂചനകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന…

2 hours ago

വീണ്ടും ബോംബ് ഭീഷണി !പാരിസിൽ നിന്നുള്ള വിസ്താര വിമാനം അടിയന്തരമായി നിലത്തിറക്കി

മുംബൈ: ബോംബ് ഭീഷണിയെത്തുടർന്ന് വീണ്ടും വിസ്താര എയര്‍ലൈന്‍സ് വിമാനം താഴെയിറക്കി. പാരിസില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിസ്താര എയര്‍ലൈന്‍സിന്റെ വിമാനമാണ് ഇന്ന്…

3 hours ago