രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അതിരൂക്ഷമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. വന്യജീവി ആക്രമണത്തെ തുടർന്നുള്ള പ്രതിഷേധങ്ങളിൽ അതിർവരമ്പുകൾ ലംഘിച്ചുകൊണ്ടുള്ള പോലീസിന്റെ നടപടിയിൽ കടുത്ത വിമർശനം ഉയരുന്ന പശ്ചാത്തലത്തിലാണ് രാഹുൽ മാങ്കൂട്ടത്തിന്റെ വിമർശനം.ക്ലിഫ് ഹൗസില്‍ കയറിയെന്നു പറയുന്ന മരപ്പട്ടിയെ പിടിച്ച് ആഭ്യന്തരവകുപ്പ് ഏല്‍പ്പിക്കണമെന്നും അത് വിജയന്‍ ചെയ്യുന്നതിനേക്കാൾ വിവേകത്തോടെ കാര്യങ്ങള്‍ ചെയ്യുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു. കെഎസ്‌യുവിന്റെ സമരവേദിയില്‍നിന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.
“മാത്യുകുഴല്‍നാടന്‍ നിയമസഭയ്ക്ക് അകത്തും പുറത്തും പിണറായി വിജയനെതിരായി സന്ധിയില്ലാത്ത പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിയമസഭാ സാമാജികനാണെന്നും എന്തിന് വേണ്ടിയാണ് ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യുന്നത്? ഒരു കാട്ടാന നാട്ടിലേക്കിറങ്ങി ഒരു സാധുവീട്ടമ്മയെ ചവിട്ടിക്കൊന്നു. ആ വിഷയത്തിൽ ഒന്നും ചെയ്യാന്‍ കഴിവുകെട്ട, പോഴനായ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. അതിനെതിരായി ജനങ്ങള്‍ക്കുവേണ്ടി സമരം ചെയ്തവരേയാണോ അറസ്റ്റ് ചെയ്യുന്നത്. കാട്ടില്‍നിന്ന് പുറത്തുവരുന്ന കാട്ടുപോത്തിന്റെ വിവേകം കേരളത്തിന്റെ മുഖ്യമന്ത്രിക്കുണ്ടോ” – രാഹുല്‍ ചോദിച്ചു.
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് പ്രോസിക്യൂഷൻ അഭിഭാഷകൻ അഡ്വ. വി. അജകുമാർ. പ്രതികൾക്ക്…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം…
ഹിന്ദുക്കൾക്ക് നിരാഹാര സമരം നടത്താൻ അനുമതി നൽകി ഹൈക്കോടതി ! പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടാകരുതെന്ന കർശന ഉപാധികളോടെ നിരാഹാര സമരത്തിന്…
അടുത്തിടെ കീഴടങ്ങിയ മാവോയിസ്റ്റ് നേതാക്കളായ തക്കൽപള്ളി വാസുദേവ റാവു എന്ന അഷന്ന, മല്ലോജുല വേണുഗോപാൽ എന്ന സോനു എന്നിവരെ ചോദ്യം…
ദില്ലി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടി രാഹുൽ ഗാന്ധി…