ദില്ലി : കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത് ആര്‍എസ്എസിന്‍റെ അജണ്ടയാണെന്നും അത് സര്‍വ്വ കരുത്തോടെ എതിര്‍ക്കുകയാണ് കോണ്‍ഗ്രസിന്‍റെ നയമെന്നും മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കോണ്‍ഗ്രസ് നയത്തോട് യോജിപ്പില്ലാത്തവര്‍ക്ക് പാര്‍ട്ടി വിട്ടുപോകാമെന്നും എതിരഭിപ്രായവുമായി പാര്‍ട്ടിയില്‍ തുടരാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അങ്ങിനെയും ആകാമെന്ന് രാഹുല്‍ പറഞ്ഞു.
ആര്‍എസ്എസ് താല്‍പ്പര്യമാണ് ജമ്മുകശ്മീരില്‍ നടപ്പായതെന്നും അത് എതിര്‍ക്കപ്പെടേണ്ടതാണെന്നും ഇന്നലെ ചേര്‍ന്ന പാര്‍ട്ടിയോഗത്തിലാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്. ഭരണഘടനയില്‍ കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ആം വകുപ്പ് കേന്ദ്രസര്‍ക്കാര്‍ എടുത്തു കളഞ്ഞതിനെ ജ്യോതിരാദിത്യ സിന്ധ്യെയെ പോലെയുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ അനുകൂലിച്ചിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ വിളിച്ച യോഗത്തില്‍ രാഹുല്‍ രൂക്ഷമായിട്ടാണ് പ്രതികരിച്ചത്.
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…