Thursday, May 9, 2024
spot_img

കശ്മീരില്‍ കേന്ദ്രം നടത്തിയത് ആര്‍.എസ്.എസ് അജണ്ട; കോണ്‍ഗ്രസ് എതിര്‍ക്കുന്നു ; നില്‍ക്കുന്നവര്‍ക്ക് നില്‍ക്കാം പോകേണ്ടവര്‍ക്ക് പോകാമെന്ന് രാഹുല്‍ഗാന്ധി

ദില്ലി : കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത് ആര്‍എസ്എസിന്‍റെ അജണ്ടയാണെന്നും അത് സര്‍വ്വ കരുത്തോടെ എതിര്‍ക്കുകയാണ് കോണ്‍ഗ്രസിന്‍റെ നയമെന്നും മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കോണ്‍ഗ്രസ് നയത്തോട് യോജിപ്പില്ലാത്തവര്‍ക്ക് പാര്‍ട്ടി വിട്ടുപോകാമെന്നും എതിരഭിപ്രായവുമായി പാര്‍ട്ടിയില്‍ തുടരാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അങ്ങിനെയും ആകാമെന്ന് രാഹുല്‍ പറഞ്ഞു.

ആര്‍എസ്എസ് താല്‍പ്പര്യമാണ് ജമ്മുകശ്മീരില്‍ നടപ്പായതെന്നും അത് എതിര്‍ക്കപ്പെടേണ്ടതാണെന്നും ഇന്നലെ ചേര്‍ന്ന പാര്‍ട്ടിയോഗത്തിലാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്. ഭരണഘടനയില്‍ കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ആം വകുപ്പ് കേന്ദ്രസര്‍ക്കാര്‍ എടുത്തു കളഞ്ഞതിനെ ജ്യോതിരാദിത്യ സിന്ധ്യെയെ പോലെയുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ അനുകൂലിച്ചിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ വിളിച്ച യോഗത്തില്‍ രാഹുല്‍ രൂക്ഷമായിട്ടാണ് പ്രതികരിച്ചത്.

Related Articles

Latest Articles