sonia-rahul
ദില്ലി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ആശങ്കയുണ്ടെന്ന് കോൺഗ്രസ് എം പിമാർ. ഇത് ചൂണ്ടിക്കാട്ടി കോൺഗ്രസിന്റെ അഞ്ച് ലോക്‌സഭാ എംപിമാർ കോൺഗ്രസ് സെൻട്രൽ ഇലക്ഷൻ അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രിക്ക് സംയുക്തമായി കത്തയച്ചു.
ശശി തരൂർ, മനീഷ് തിവാരി, കാർത്തി ചിദംബരം, പ്രദ്യുത് ബോർഡ്‌ലോയ്, അബ്ദുൾ ഖാലിഖ് എന്നിവരാണ് കത്ത് അയച്ചത്. വോട്ടർപട്ടിക പുറത്തുവിടണമെന്ന തങ്ങളുടെ ആവശ്യത്തിന് തെറ്റായ വ്യാഖ്യാനം നൽകുന്നത് നിർഭാഗ്യകരമാണെന്ന് ഇവർ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇലക്ടറൽ കോളേജ് ഉൾപ്പെടുന്ന പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രതിനിധികളുടെ ലിസ്റ്റ് നൽകണമെന്നും കത്തിൽ പറയുന്നുണ്ട്. പാർട്ടിയുടെ അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയിലും നീതിയിലും ആശങ്കാകുലരാണ് എന്ന് ഇവർ പറയുന്നുണ്ട്.
അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും എതിരാളികൾ വോട്ടർ പട്ടിക ദുരുപയോഗം ചെയ്യാമെന്നും വാദിച്ച് മുൻഗണനയില്ലാത്തതിനാൽ പട്ടിക പൊതുമദ്ധ്യത്തിൽ സ്ഥാപിക്കാൻ കഴിയില്ലെന്ന് മധുസൂദനൻ മിസ്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ മിസ്ത്രിയുടെ വാദങ്ങളെ തള്ളിക്കൊണ്ടാണ് എം പിമാരുടെ ഈ കത്ത്.
തിരഞ്ഞെടുപ്പ് പട്ടിക പുറത്തുവിടണമെന്ന ഞങ്ങളുടെ ആവശ്യത്തിന് തെറ്റായ വ്യാഖ്യാനം നൽകുന്നത് നിർഭാഗ്യകരമാണ്. പാർട്ടിയുടെ ഏതെങ്കിലും ആഭ്യന്തര രേഖ പുറത്തുവിടണമെന്ന് ഞങ്ങൾ നിർദ്ദേശിക്കുന്നില്ല, എന്നാണ് കത്തിൽ പറയുന്നത്.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…