Actress-Attack-Case-Dileep-Deleted-Chats-from-12-numbers
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്തിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. ദിലീപിന്റെ സുഹൃത്ത് ശരതിന്റെ ആലുവ തോട്ടുമുക്കത്തെ വീട്ടിലാണ് പരിശോധന.
നേരത്തെ സംവിധായകൻ ബാലചന്ദ്രന്റെ മൊഴി എടുത്തതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ബാലചന്ദ്രന്റെ മൊഴിയിൽ ശരതിന്റെ പേരും പരാമർശിച്ചിരുന്നു. തോക്കും നടിയെ ആക്രമിച്ച ദൃശ്യങ്ങളും തേടിയാണ് പരിശോധന.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ അഞ്ചു പുതിയ സാക്ഷികളെ വിസ്തരിക്കാന്‍ ഹൈക്കോടതി പ്രോസിക്യൂഷന് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിന് കോടതി അനുമതി നിഷേധിച്ചു. ഹൈക്കോടതിയിൽ നിന്നുള്ള വിധിപ്പകർപ്പ് പുറത്തിറങ്ങിയപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കേസിൽ 16 സാക്ഷികളുടെ പുനർവിസ്താരത്തിനാണ് പ്രോസിക്യൂഷൻ അനുമതി തേടിയിരുന്നത്. ഇവരിൽ ഏഴുപേർ നേരത്തേ സാക്ഷി പറഞ്ഞവരാണ്. ഇവരിൽനിന്നു കൂടുതൽ വിവരങ്ങൾ തേടേണ്ടതുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. അതേസമയം നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ പറഞ്ഞ സ്‌ത്രീക്കായി ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. സ്ത്രീയാണ് ശിക്ഷ അനുഭവിക്കേണ്ടിയിരുന്നതെന്ന നടൻ ദിലീപിന്റെ സംസാരത്തെക്കുറിച്ച് ബാലചന്ദ്രകുമാർ സ്വകാര്യ ചാനലിനോട് വ്യക്തമാക്കിയിരുന്നു. ദിലീപിന്റെ ആലുവയിലെ വീട്ടിലാണ് സുഹൃത്ത് ബൈജു ചെങ്ങമനാടിനോട് ഈ കാര്യം പറഞ്ഞത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…