ദില്ലി: യാത്രക്കാര്‍ കുറവുള്ള വണ്ടികളില്‍ നിരക്കിളവു നല്‍കാന്‍ ഒരുങ്ങി റെയില്‍വേ ബോര്‍ഡ്. വന്ദേഭാരത് ഉള്‍പ്പെടെയുള്ള വണ്ടികളില്‍ ഇരുപത്തിയഞ്ചു ശതമാനം ഇളവാണ് നല്‍കുക. എസി ചെയര്‍ കാറിലും എക്‌സിക്യുട്ടിവ് ക്ലാസുകളിലും നിരക്കിളവു ബാധകമാവും. മുപ്പതു ദിവസത്തെ കണക്കെടുത്ത് യാത്രക്കാര്‍ അന്‍പതു ശതമാനത്തില്‍ കുറവുള്ള വണ്ടികളിലാണ് നിരക്കിളവ് നല്‍കുക. അടിസ്ഥാന നിരക്കില്‍ പരമാവധി 25 ശതമാനം ഇളവ് നല്‍കും. റിസര്‍വേഷന്‍ ചാര്‍ജ്, സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജ്, ജിഎസ്ടി തുടങ്ങിയവ പ്രത്യേകം ഈടാക്കും.
ഒരു സര്‍വീസിന്റെ തന്നെ പ്രത്യേക ഭാഗങ്ങളില്‍ ഇളവുകളോടെയുള്ള ചാര്‍ജ് ബാധകമാവും. ചില വണ്ടികളില്‍ തുടക്കത്തില്‍ യാത്രക്കാരില്ലാത്തതും ചിലതില്‍ അവസാന ഭാഗത്ത് യാത്രക്കാര്‍ കുറവുള്ളതും കണക്കിലെടുത്താണിത്. പദ്ധതി നിലവില്‍ വന്നതായി റെയില്‍വേ അറിയിച്ചു. എന്നാല്‍ നിലവില്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് റീഫണ്ട് ലഭിക്കില്ല
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…