കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ചൊവ്വാഴ്ച ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സന്ദർശിച്ചപ്പോൾ
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ചൊവ്വാഴ്ച ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സന്ദർശിച്ചു . കഴിഞ്ഞ രണ്ട് ദശാബ്ദ കാലത്ത് നടന്നതിൽ ഏറ്റവും വലിയ ട്രെയിൻ ദുരന്തം നടന്നത് ബഹനാഗ ബസാർ സ്റ്റേഷനിലാണ്.
ജൂൺ 2 ന് വൈകുന്നേരം 7 20 ന് ബാലസോറിലെ ബഹനാഗ ബസാർ സ്റ്റേഷനിൽ, കോറോമാണ്ടൽ എക്‌സ്‌പ്രസ് ചരക്ക് ട്രെയിനിൽ ഇടിക്കുകയും ഇടിയിൽ പാളം തെറ്റിയ കോറോമാണ്ടൽ എക്‌സ്‌പ്രസിന്റെ ചില കോച്ചുകൾ തൊട്ടടുത്ത ട്രാക്കിലൂടെ പോകുകയായിരുന്ന യശ്വന്ത്പൂർ-ഹൗറ എക്‌സ്‌പ്രസുമായി കൂട്ടിയിടിക്കുകയും ചെയ്തു. ദുരന്തത്തിൽ 288 പേർ മരിക്കുകയും 1,100-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
“ബഹനാഗ ബസാർ സംഭവത്തിൽ ബഹനാഗയിലെ ജനങ്ങൾ മുന്നോട്ട് വന്നതും സഹായിച്ചതും റെയിൽവേയുമായും ഭരണകൂടവുമായും അവർ പ്രവർത്തിച്ച രീതിയും ശ്രദ്ധേയമാണ്. ബഹനാഗ ഗ്രാമത്തിലെ ജനങ്ങൾക്ക് നന്ദി പറയാനാണ് ഞാൻ വന്നത്. ബഹനാഗ ബസാറിൽ ഇവിടെ ചെയ്യാൻ കഴിയുന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ച് നാട്ടുകാരുമായി സംവദിച്ചു” – കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബഹനാഗ ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപയും ഗ്രാമവും സമീപ ഗ്രാമങ്ങളും വികസിപ്പിക്കുന്നതിന് ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പദ്ധതികളുടെ ആകെ തുകയുടെ പകുതി സൻസദ് ഫണ്ടിൽ നിന്നും ബാക്കി പകുതി ഇന്ത്യൻ റെയിൽവേയുമാണ് വഹിക്കുന്നത് .
“ഏതാണ്ട് ജോലികൾ പൂർത്തിയായി, സിഗ്നലിംഗ് ജോലികൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. അടുത്ത നാല് ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാക്കണം… ബഹനാഗ ബസാറിൽ നടക്കുന്ന എല്ലാ പുനരുദ്ധാരണ പ്രവർത്തനങ്ങളും ഞാൻ അവലോകനം ചെയ്യുകയും ഇവിടെയുള്ള നാട്ടുകാരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. പ്രദേശവാസികൾ എന്ത് അഭ്യർത്ഥന നടത്തിയാലും അത് ഉടൻ തന്നെ ചെയ്യും” സ്റ്റേഷന്റെ കേടുപാടുകളെക്കുറിച്ചും പുനരുദ്ധാരണ പ്രവർത്തനങ്ങളെക്കുറിച്ചും സംസാരിച്ച വൈഷ്ണ പറഞ്ഞു,
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…