Rain-alerts-in-kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. ഇന്ന് ശക്തമായ മഴയ്‌ക്ക് സാദ്ധ്യത. ഈ സാഹചര്യത്തിൽ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിൽ നിന്ന് കേരളത്തീരത്തേക്ക് വീശുന്ന കാലവർഷ കാറ്റിന്റെ സ്വാധീനം കാരണമാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ഉള്ളത്. ഇന്ന് ജില്ലകളിൽ ഒറ്റപ്പെട്ട ശകതമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. 24 മണിക്കൂറിൽ
64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
വരും ദിവസങ്ങളിലും ശക്തമായ മഴ തുടരാനാണ് സാധ്യത. അതിനാൽ നാളെയും ജില്ലകളിൽ മഴ മുന്നറിയിപ്പും ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ഇനീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും, വെള്ളിയാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം എന്നീ ജില്ലകളിലും യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
മഴക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഇന്ന് മുതൽ വെള്ളിയാഴ്ചവരെയാണ് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ഇനിയൊരായിപ്പുണ്ടാകും വരെ മൽസ്യ തൊഴിലാളികൾ കടലിൽ പോകാൻ പാടില്ല.
ലോകത്തെ ഞെട്ടിച്ചുകൊണ്ട് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് തങ്ങളുടെ ഭാവി പദ്ധതികളിൽ വലിയൊരു മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വന്തമായി ഒരു ബഹിരാകാശ…
ഇറ്റലിയിലെ അബ്രുസോ പർവതനിരകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന പഗ്ലിയാര ഡെയ് മാർസി എന്ന കൊച്ചുഗ്രാമം കാലങ്ങളായി നിശബ്ദതയുടെയും ഏകാന്തതയുടെയും തടവറയിലായിരുന്നു.…
അനന്തമായ പ്രപഞ്ചത്തിന്റെ നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്ന അത്യപൂർവ്വമായ ഒരു കണ്ടെത്തലാണ് ഈയിടെ ശാസ്ത്രലോകം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോടിക്കണക്കിന് പ്രകാശവർഷങ്ങൾ അകലെയുള്ള…
പലസ്തീൻ ജനതയ്ക്കായി ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികൾ നൽകുന്ന സഹായധനം ഭീകരവാദ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇറ്റലിയിൽ നിന്ന് ഇപ്പോൾ…
പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ നിൽക്കുന്നവനെ മാത്രമേ വിജയം വരിക്കുകയുള്ളൂ. ഋഗ്വേദത്തിൽ ഇതിനെക്കുറിച്ച് പരാമർശിക്കുന്ന അതിപ്രശസ്തമായ ഒരു ഭാഗമുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
പെഷവാർ : പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ജലവിതരണ ശൃംഖലയുടെ 84 ശതമാനവും മലിനമാണെന്ന് റിപ്പോർട്ട്. നഗരത്തിലെ ജല-ശുചിത്വ മേഖലകൾ കടുത്ത…