ട്രെന്റ് ബ്രിഡ്ജില്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ വില്ലനായി മഴ. ഇന്ത്യൻ സമയം വൈകിട്ട് 3.30ന് ആരംഭിക്കേണ്ടിയിരുന്ന മത്സരം ഇനിയും തുടങ്ങിയിട്ടില്ല. ട്രെൻ്റ്ബ്രിഡ്ജിൽ ഇപ്പോഴും ശക്തമായ മഴയാണ് പെയ്യുന്നത്. 209 റണ്‍സിന്റെ അത്ര വെല്ലുവിളിയുയര്‍ത്താത്ത വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് ഇന്ത്യക്കു നല്‍കിയിരിക്കുന്നത്.
157 റൺസ് ആയിരുന്നു അവസാന ദിനത്തിൽ ഇന്ത്യയുടെ വിജയലക്ഷ്യം. മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സെന്ന നിലയിലാണ്. 12 റണ്‍സ് വീതമടുത്ത് രോഹിത് ശര്‍മയും ചേതേശ്വര്‍ പൂജാരയും ക്രീസില്‍. 26 റണ്‍സെടുത്ത കെ എല്‍ രാഹുലിന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. രോഹിത് 34 ബോളില്‍ ബൗണ്ടറിയോ, സിക്‌സറോയില്ലാതെയാണ് ഇത്രയും റണ്‍സ് നേടിയത്. പുജാരയാവട്ടെ 13 ബോളിൽ മൂന്നു ബൗണ്ടറികളടക്കമായിരുന്നു 12 റണ്‍സെടുത്തത്. അപരാജിതമായ രണ്ടാംവിക്കറ്റില്‍ 20 ബോളില്‍ നിന്നും 18 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്.
രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 303 റൺസ് ആണ് നേടിയത്. ജോ റൂട്ട് നേടിയ 109 റൺസിന്റെ ബലത്തിൽ ആണ് ഇംഗ്ലണ്ട് മികച്ച സ്‌കോർ നേടിയത്. ആദ്യ ഇന്നിങ്‌സിനു സമാനമായി ഈ ഇന്നിങ്‌സിലും ഇന്ത്യന്‍ ബോളിങ്ങിൽ തിളങ്ങിയത് ജസ്പ്രീത് ബുംറ തന്നെയായിരുന്നു. അദ്ദേഹം അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. 19 ഓവറില്‍ രണ്ടു മെയ്ഡനുകളടക്കം 64 റണ്‍സിനാണ് ബുംറ അഞ്ചു പേരെ പുറത്താക്കി. ഹമ്മദ് സിറാജും ശര്‍ദ്ദുല്‍ ടാക്കൂറും രണ്ടു വിക്കറ്റ് വീതമെടുത്തപ്പോള്‍ മുഹമ്മദ് ഷമിക്കു ഒരു വിക്കറ്റ് നേടി.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…