shobana
അന്നും ഇന്നും മലയാള സിനിമ നായികമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് ശോഭന. നടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധ നേടിയ കഥാപാത്രങ്ങളിലൊന്നായ ‘നാഗവല്ലി’യെ ഓർമ്മിപ്പിച്ച് ശോഭനയുടെ വിഡിയോ ഇപ്പോൾ വൈറലാവുകയാണ്. നൃത്തത്തിന്റെ വേഷവിധാനങ്ങളിൽ ഒരു വരാന്തയിലൂടെ നടന്നുവരുന്ന ശോഭനയെ ആണ് വീഡിയോയിൽ കാണുന്നത്.
ഇതോടെ വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. മന്ത്ര, നാഗവല്ലി, മലയാളം മൂവീസ് എന്നീ ഹാഷ്ടാഗുകളോടെയാണ് താരം ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഞാൻ എന്റെ ഭൂതകാലത്തിന്റെയും അനുഭവങ്ങളുടെയും തുടർച്ചയാണെന്ന് വിഡിയോയുടെ പശ്ചാതലത്തിൽ ശോഭന പറയുന്നതും കേൾക്കാം.
1993 ഡിസംബർ 23നാണ് മണിച്ചിത്രത്താഴ് തിയേറ്ററുകളിലെത്തിയത്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി ആയിരുന്നു അത്തരത്തിൽ ഒരു ഹൊറർ ഗണത്തിൽപ്പെടുന്ന ചിത്രം എത്തുന്നത്. പുറത്തിറങ്ങിയിട്ട് 27 വർഷങ്ങൾ പിന്നിട്ടെങ്കിലും സിനിമാപ്രേമികളുടെ മനസ്സിൽ ഇന്നും മായാത്ത സിനിമാനുഭവമാണ് ചിത്രം സമ്മാനിച്ചത്. “ആ നാഗവല്ലി മാജിക് ഒരിക്കലും നിങ്ങളെ വിട്ടുപോവില്ല,” എന്നാണ് ശോഭനയുടെ വിഡിയോയ്ക്ക് ആരാധകരുടെ കമന്റ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…