rajanikanth
ഇന്ത്യൻ സിനിമാലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് രജനികാന്ത്. അദ്ദേഹത്തിന്റെ സിനിമകളുടെ ഏറ്റവും വലിയ പ്രത്യേകത ആരാധകരുടെ തള്ളിക്കയറ്റമാണ്. ഇത്രത്തോളം ആരാധക പിന്തുണയുള്ള താരത്തിന്റെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങള്‍ക്കൊന്നും പ്രതീക്ഷിച്ച വിജയം നേടിയെടുക്കാന്‍ കഴിഞ്ഞില്ല എന്നുള്ളതും വസ്തുതയാണ്.
2018-ല്‍ കാലാ മുതല്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ മോശം പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ഒരു ഘട്ടത്തില്‍, രജനിചിത്രങ്ങള്‍ക്ക് തെലുങ്ക്, ഹിന്ദി, മലയാളം എന്നീ ഭാഷകളില്‍ മികച്ച കളക്ഷന്‍ സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ നിലവില്‍ സ്ഥിതി ഇങ്ങനെയൊക്കെ ആണെങ്കിലും വമ്പന്‍ പ്രതിഫലം നല്‍കി താരത്തെ വിളിക്കാന്‍ നിര്‍മാതാക്കള്‍ മത്സരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്
150 കോടി വരെയാണ് താരത്തിന് പ്രതിഫലമായി വാഗ്ദാനം ചെയ്യപ്പെടുന്നത്. ഈ കണക്ക ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്, ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സംവിധായകന്‍ നെല്‍സണിനൊപ്പമാണ് രജനികാന്തിന്റെ അടുത്ത ചിത്രം.
നെല്‍സണും ഇത്രയും വലിയ ബജറ്റില്‍ ജോലി ചെയ്യുന്ന പതിവില്ല. നെല്‍സനൊപ്പമുള്ള ജയിലറിന് ശേഷം ഡോണ്‍ സംവിധായകന്‍ സിബി ചക്രവര്‍ത്തിക്കൊപ്പം ഒരു സിനിമ ചെയ്യാനും രജനി പദ്ധതിയിട്ടിട്ടുണ്ട്, അതിനുശേഷം മണിരത്‌നത്തിനൊപ്പം പ്രവര്‍ത്തിക്കും.
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…