ജയ്പൂര്‍: മലയാളി താരം സഞ്ജു സാംസണ്‍ ഐപിഎല്ലിലെ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ തുടരും. നിലവില്‍ എട്ട് കോടി രൂപയാണ് സഞ്ജുവിന് ഒരു സീസണില്‍ ലഭിച്ചിരുന്നത്. പുതിയ കരാര്‍ പ്രകാരം 14 കോടി രൂപ ഇനി അദ്ദേഹത്തിന് ലഭിക്കും. ഇന്ത്യന്‍ ടീമില്‍ സജീവമല്ലെങ്കിലും ഐപിഎല്ലില്‍ തന്റേതായ സ്ഥാനമുള്ള കളിക്കാരനാണ് സഞ്ജു സാംസണ്‍.
കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ ബാറ്റ്‌സ്മാന്‍മാരില്‍ സഞ്ജു ആയിരുന്നു മുന്നില്‍. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ സഞ്ജു രാജസ്ഥാന്‍ റോയല്‍സിനെ അണ്‍ഫോളോ ചെയ്തതും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പിന്തുടരാന്‍ തുടങ്ങിയതും അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചിരുന്നു. സഞ്ജുവിന് പുറമേ ജോസ് ബട്‌ലര്‍, ജോഫ്രാ ആര്‍ച്ചര്‍, യശ്വസി ജയ്‌സ്വാള്‍ എന്നിവരെയാവും രാജസ്ഥാന്‍ നിലനിര്‍ത്തിയേക്കുക. ഞായറാഴ്ചയ്ക്കകം തീരുമാനം വ്യക്തമാക്കുമെന്ന് രാജസ്ഥാന്‍ റോയല്‍സ് വൃത്തങ്ങള്‍ അറിയിച്ചു.അതേസമയം സഞ്ജു സാംസണെ മൂന്ന് വര്‍ഷത്തേക്ക് നായകനാക്കിവെക്കുമ്പോള്‍ ടീമിന് പ്രതീക്ഷകളേറെ. ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു സാംസണാണ് കേരളത്തെ നയിച്ചത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…