Sports

പഞ്ചാബിനെതിരായ അവിശ്വസനീയ ജയത്തിനു പിന്നാലെ സഞ്ജുവിന് 12 ലക്ഷം പിഴ; കാരണം ഇതാണ്

ദുബായ്: പഞ്ചാബ് കിങ്സിനെതിരായ തകർപ്പൻ ജയത്തിന് പിന്നാലെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിന് 12 ലക്ഷം രൂപ പിഴ ചുമത്തി. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് ശിക്ഷ. ഏറ്റവും കുറഞ്ഞ ഓവര്‍ നിരക്കുമായി ബന്ധപ്പെട്ട് സഞ്ജു സാംസണ് 12 ലക്ഷം രൂപ പിഴ ചുമത്തിയെന്നും സീസണിലെ ഇത്തരത്തിലുള്ള ആദ്യ നടപടിയാണെന്നും ഐപിഎല്‍ സമിതി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

പെരുമാറ്റച്ചട്ടം പ്രകാരം ഓരോ ടീമും 20 ഓവറുകള്‍ 90 മിനിറ്റിനുള്ളില്‍ എറിഞ്ഞു തീര്‍ക്കണെമെന്നാണ് ബിസിസിഐ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. അതേസമയം ഇന്നലെ നടന്ന മത്സരത്തിൽ അവസാന രണ്ടോവര്‍ വരെ വിജയമുറപ്പിച്ച പഞ്ചാബിനെ രണ്ടു റണ്‍സിനാണ് സഞ്ജു സാംസണിന്റെ റോയല്‍സ് തറപറ്റിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ നേടിയത് 185 റണ്‍സ്. മറുപടി ബാറ്റിംഗില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുക്കാനാണ് പഞ്ചാബിന് സാധിച്ചത്.

മത്സരത്തിൽ ജയം നേടിയ രാജസ്ഥാൻ എട്ട് കളികളിൽ നിന്നും എട്ട് പോയിന്റുമായി പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് കയറി. പഞ്ചാബ് ആറ് പോയിന്റുമായി ഏഴാം സ്ഥാനത്ത് തുടരുന്നു. അവസാന രണ്ടോവറില്‍ എട്ടു റണ്‍സ് മാത്രമേ പഞ്ചാബിനു വേണ്ടിയിരുന്നുള്ളൂ. പക്ഷെ മുസ്തഫിസുര്‍ റഹ്മാനെറിഞ്ഞ 19ാം ഓവറില്‍ നാലു റണ്‍സാണ് പഞ്ചാബിന് നേടാനായത്. തകര്‍പ്പന്‍ പ്രകടനവുമായി ഏയ്ദന്‍ മാര്‍ക്രമും നിക്കോളാസ് പൂരനും ക്രീസിലുള്ളതിനാല്‍ ജയം പഞ്ചാബ് ഉറപ്പിച്ചു. എന്നാല്‍ പഞ്ചാബിന്റെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് അവസാന ഓവറില്‍ ഒരു റണ്‍സ് മാത്രം വഴങ്ങി പൂരനെയും പിന്നീടെത്തിയ ദീപക് ഹൂഡയെയും വീഴ്ത്തി കാര്‍ത്തിക് ത്യാഗി രാജസ്ഥാന് ജയം നേടിക്കൊടുത്തു.

admin

Recent Posts

പീഡന പരാതി: പ്രജ്വലിനും പിതാവ് രേവണ്ണക്കും അന്വേഷണ സംഘത്തിന്റെ സമന്‍സ്; അവസാനം സത്യം തെളിയുമെന്ന പ്രതികരണവുമായി പ്രജ്വല്‍

തനിക്കെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയിൽ ഒടുവിൽ പ്രതികരിച്ച് ഹാസൻ എം.പി പ്രജ്വൽ രേവണ്ണ. സമൂഹ മാദ്ധ്യമമായ എക്സിലൂടെയാണ് പ്രജ്വലിന്റെ…

1 hour ago

സല്‍മാന്‍ ഖാന്റെ വീടിനുനേരെയുണ്ടായ വെടിവെപ്പ്: പ്രതികളിലൊരാള്‍ കസ്റ്റഡിയില്‍ മരിച്ചു; സ്വയം ജീവനൊടുക്കിയതെന്ന് പോലീസ്

മുംബൈ : ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ബാദ്രയിലെ വീടിനുനേരെ വെടിവെപ്പ് നടന്ന കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാൾ പോലീസ് കസ്റ്റഡിയില്‍…

2 hours ago

കൊവീഷീൽഡ് വാക്‌സീന്റെ പാർശ്വഫലങ്ങൾ പഠിക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി; വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യം

ദില്ലി : കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ പഠിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. വാക്സീൻെറ നിർമ്മാതാക്കളായ ആസ്ട്രസെനക്ക…

3 hours ago

മോദിയുടെ റാലികൾ തലങ്ങും വിലങ്ങും ! പ്രതിരോധിക്കാൻ കഴിയാതെ മമത

ബംഗാളിൽ ബിജെപിയെ പ്രതിരോധിക്കാൻ കഴിയാതെ തൃണമൂൽ കോൺഗ്രസ്!

4 hours ago

മേയർ തടഞ്ഞ കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് കാണാതായ സംഭവം ! അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി ! നഷ്ടമായത് മേയർ -ഡ്രൈവർ തർക്കത്തിന്റെ യാഥാർഥ്യം പുറത്തുകൊണ്ടുവരുന്ന നിർണ്ണായക തെളിവ്

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിന്‍ ദേവ് എംഎൽഎയും തടഞ്ഞു നിർത്തിയ കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി…

4 hours ago