മത്സരത്തിൽ സഞ്ജു സാംസണിന്റെ ബാറ്റിങ് പ്രകടനം
ഹൈദരാബാദ് : സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ തകർത്തടിച്ച് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയല്‍സ്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 203 റൺസെന്ന റൺ മലയാണ് രാജസ്ഥാൻ അടിച്ചെടുത്തത്ത്.റോയൽസിനായി ഓപ്പണർമാരായ യശസ്വി ജയ്സ്‍വാളും ജോസ് ബട്‌ലറും ക്യാപ്റ്റൻ സഞ്ജു സാംസണും അർധ സെഞ്ചുറികൾ നേടി തിളങ്ങി.
ടോസ് നേടിയ ഹൈദരാബാദ് രാജസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. പവർ പ്ലേയിൽ രാജസ്ഥാൻ റോയൽസിന്റെ ഏറ്റവും ഉയർന്ന സ്കോറാണ് ഇന്നത്തെ മത്സരത്തിൽ പിറന്നത് . ആറ് ഓവറുകൾ പിന്നിട്ടപ്പോഴേക്കും രാജസ്ഥാന്റെ സ്‌കോർ 85 റൺസിലെത്തിയിരുന്നു. പവർ പ്ലേയിൽ ബട്‍ലർ 22 പന്തിൽ 54 ഉം ജയ്സ്‍വാൾ 13 പന്തിൽ 30 ഉം റൺസെടുത്തു.
സ്കോർ 85ൽ നിൽക്കെ ജോസ് ബട്‍ലറിനെ (54) അഫ്ഗാൻ പേസർ ഫസൽഹഖ് ഫറൂഖി ബൗൾഡാക്കി. പിന്നാലെയെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസണും ജയ്സ്വാളും ചേർന്ന് രാജസ്ഥാൻ സ്കോർ 100 കടത്തി. അർധ സെഞ്ചുറി തികച്ചതിന് പിന്നാലെ പിന്നാലെ ഫറൂഖിയുടെ പന്തിൽ മയാങ്ക് അഗർവാൾ ക്യാച്ചെടുത്തു ജയ്‍സ്‍വാൾ മടങ്ങി. 37 പന്തുകളിൽനിന്ന് 54 റൺസാണ് ജയ്‍സ്വാൾ നേടിയത്.
തകർത്തടിച്ച സഞ്ജു സാംസൺ 28 പന്തുകളിൽ നിന്നാണ് അർധ സെഞ്ചുറി തികച്ചത്. 32 പന്തിൽ നാല് സിക്സും മൂന്നു ഫോറുമടക്കം 55 റൺസെടുത്ത് സഞ്ജുവിനെ 19–ാം ഓവറിൽ സിക്സിനു ശ്രമിക്കവേ ബൗണ്ടറിക്ക് സമീപത്തുവച്ച് അഭിഷേക് ശർമ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. തുടർന്ന് ക്രീസിലെത്തിയ മലയാളി താരം ദേവ്ദത്ത് പടിക്കൽ (അഞ്ച് പന്തിൽ രണ്ട്), റിയാൻ പരാഗ് (ആറ് പന്തിൽ ഏഴ്) എന്നിവർക്കു തിളങ്ങാൻ സാധിച്ചില്ല.
അവസാന ഓവറുകളിൽ താരതമ്യേനെ നല്ല സ്‌കോർ കണ്ടെത്തിയ ഷിംറോൺ ഹെറ്റ്മയർ (16 പന്തിൽ 22), ആർ. അശ്വിൻ (രണ്ട് പന്തിൽ ഒന്ന്) എന്നിവർ പുറത്താകാതെനിന്നു. ഹൈദരാബാദിനായി ഫസൽഹഖ് ഫറൂഖി, ടി. നടരാജയൻ എന്നിവർ രണ്ടു വിക്കറ്റു വീതവും ഉമ്രാൻ മാലിക്ക് ഒരു വിക്കറ്റും വീഴ്ത്തി.
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…
ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…
ജമ്മു : ജമ്മു കശ്മീരിലെ ദേശീയ അന്വേഷണ ഏജൻസി (NIA) ആസ്ഥാനത്തിന് സമീപമുള്ള ജനവാസ മേഖലയിൽ നിന്ന് ചൈനീസ് നിർമ്മിത…
ശബരിമല സന്നിധാനത്തെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളികൾ കടത്താൻ പ്രതികൾ ചന്ദ്രഗ്രഹണ ദിവസം തിരഞ്ഞെടുത്തതിന് പിന്നിൽ ചില പ്രധാന കാരണങ്ങളുണ്ട്: #sabarimala…
അതിർത്തി പ്രദേശങ്ങളിൽ ഭീകരവാദ ക്യാമ്പുകൾ വീണ്ടും ശക്തമാകുന്നു. ജയ്ഷേ മുഹമ്മദ് തങ്ങളുടെ ക്യാമ്പുകൾ പുനരുജ്ജീവിപ്പിച്ചതായി റിപ്പോർട്ടുകൾ. ബംഗ്ലാദേശിൽ പാകിസ്ഥാൻ പിന്തുണയുള്ള…