പ്രധാനമന്ത്രി നരേന്ദ്ര മോദി, നിർമ്മല സീതാരാമൻ, നടി ശോഭന, മുതൽ കുമ്മനം രാജശേഖരൻ വരെ തിരുവനന്തപുരം ലോക്സഭ സീറ്റിലേക്ക് ബിജെപിയിൽ നിന്നും ഉയർന്ന് കേട്ടത് നിരവധിയാളുകളുടെ പേരുകളായിരുന്നു. ഒടുവിൽ നറുക്ക് വീണതാകട്ടെ രാജീവ് ചന്ദ്രശേഖറിനും. നിലവിൽ കേന്ദ്ര മന്ത്രിയാണെങ്കിലും ആദ്യമായിട്ടാണ് രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്.
ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തിൽ വിജയക്കൊടി പറിക്കാൻ പോകുന്ന രാജീവ് ചന്ദ്രശേഖർ ആരാണെന്ന് നോക്കാം ,
നൈപുണ്യവികസന സംരംഭകത്വം, ഇലക്‌ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പുകളുടെ സഹമന്ത്രിയായ രാജീവ് ചന്ദ്രശേഖർ കർണ്ണാടകത്തിൽ നിന്നുള്ള രാജ്യസഭാംഗമാണ്. ബി ജെ പിയുടെ ദേശീയ വക്താവായും എൻ ഡി എയുടെ കേരള ഘടകം വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്2016 മുതൽ 2018 വരെ കർണ്ണാടകയെ പ്രതിനിധീകരിച്ച് സ്വതന്ത്ര രാജ്യസഭാംഗമായിരുന്നു. 2018ൽ അദ്ദേഹം ബിജെപിയിൽ ചേർന്നു. ഇന്ത്യ ടുഡേ മാഗസിൻ 2017 ൽ തെരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും ശക്തരായ വ്യക്തികളുടെ പട്ടികയിൽ 41-ാം സ്ഥാനം രാജീവ് ചന്ദ്രശേഖറിനായിരുന്നു.
1964 മെയ് 31 ഗുജറാത്തിലെ അഹമ്മദാബാദിലാണ് ജനനം. മാതാപിതാക്കൾ മലയാളികളാണ്. ഇൻഡ്യൻ എയർഫോഴ്‌സിലെ എയർ കമ്മഡോർ ആയിരുന്ന തൃശ്ശൂർ ദേശമംഗലം സ്വദേശിയായ എം.കെ.ചന്ദ്രശേഖറിന്റെയും ആനന്ദവല്ലി അമ്മയുടെയും മകനാണ് രാജീവ് ചന്ദ്രശേഖർ. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം നേടി.ചിക്കാഗോയിലെ ഇല്ലിനോയിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടി. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് അഡ്വാൻസ് മാനേജ്‌മെന്റ് പ്രോഗ്രാം പൂർത്തിയാക്കിയിട്ടുണ്ട്. 1991 ൽ വിവാഹിതനായി. ബി പി എൽ ഗ്രൂപ്പിന്റെ സ്ഥാപകനും ബംഗളൂരുവിലെ കോറമംഗലയിലെ ടിപിജി നമ്പ്യാരുടെ മകൾ അഞ്ജുവാണ് ഭാര്യ.
2013 ൽ ബെൽഗാമിലെ വിശ്വേശ്വരയ്യ ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്. 2006-ൽ ജൂപ്പിറ്റർ ക്യാപിറ്റൽ സ്ഥാപിച്ച രാജീവ് ചന്ദ്രശേഖർ 2014 വരെ അതിൻ്റെ ചെയർമാനായി സേവനമനുഷ്ഠിച്ചു. ഏഷ്യാനെറ്റ് ന്യൂസ്, സുവർണ ന്യൂസ്, കന്നഡ പ്രഭ തുടങ്ങിയ മാധ്യമസ്ഥാപനങ്ങൾ ജൂപ്പിറ്റർ ക്യാപ്പിറ്റൽസിന് കീഴിൽ വരുന്ന മാധ്യമ സ്ഥാപനങ്ങളാണ്.ഏഷ്യാനെറ്റ് ന്യൂസ് ചെയർമാനായിരുന്ന രാജീവ് ചന്ദ്രശേഖർ ബി ജെ പി സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്ക് മത്സരിക്കുന്നതിന് മുമ്പ് ഈ പദവി രാജിവെച്ചിരുന്നു. സ്വതന്ത്രവും തുറന്നതുമായ ഇൻ്റർനെറ്റ്, നെറ്റ് ന്യൂട്രാലിറ്റി എന്നിവയുടെ വക്താവ് കൂടിയാണ് അദ്ദേഹം.
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…
ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…